തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ മുൻ എം.പി എൻ. പീതാം ബരക്കുറുപ്പിനെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആസ്ഥാനമായ ഇന്ദ ിരാഭവന് മുന്നിൽ പ്രാദേശിക നേതാക്കളുടെ പ്രതിഷേധം. ബുധനാഴ്ച കെ.പി.സി.സി തെരഞ്ഞെട ുപ്പ് സമിതി യോഗം ചേരുംമുമ്പ് കെ.പി.സി.സി അംഗം ശാസ്തമംഗലം മോഹനെൻറ നേതൃത്വത്തിലാണ് പ്രാദേശിക നേതാക്കള്‍ പ്രതിഷേധവുമായി എത്തിയത്. അതേസമയം, വട്ടിയൂര്‍ക്കാവ് മുന്‍ എം.എല്‍.എ കൂടിയായ കെ. മുരളീധരന് എം.പി പീതാംബരക്കുറുപ്പിെൻറ സ്ഥാനാർഥിത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
വട്ടിയൂര്‍ക്കാവ് മണ്ഡലം ഉള്‍ക്കൊള്ളുന്ന വട്ടിയൂര്‍ക്കാവ്, പട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളിൽ ചിലരാണ് പ്രതിഷേധിക്കാനെത്തിയത്. കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ പെങ്കടുക്കുന്നതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ. സുധാകരന് എം.പി എന്നിവര്‍ എത്തിയപ്പോള്‍ ഇവര്‍ പ്രതിഷേധം അറിയിച്ചു. മുരളീധരന് മത്സരിച്ച് ജയിച്ച വട്ടിയൂര്‍ക്കാവില്‍ അദ്ദേഹത്തിെൻറ അതേനിലയുള്ള ഒരാൾ സ്ഥാനാർഥി ആകണമെന്നായിരുന്നു അവരുടെ ആവശ്യം. പീതാംബരക്കുറുപ്പ് മത്സരിച്ചാൽ വിജയിക്കില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
എന്നാല്‍, തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം പുറത്തിറങ്ങിയ കെ. മുരളീധരന്, പീതാംബരക്കുറുപ്പിന് പൂർണ പിന്തുണ നൽകി. പീതാംബരക്കുറുപ്പിനെ സ്ഥാനാർഥിയാക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധങ്ങളില്‍ കാര്യമില്ല. താന്‍ മത്സരിക്കാന്‍ വന്നപ്പോഴും പ്രതിഷേധം ഉണ്ടായിരുന്നു. പാര്‍ട്ടി തീരുമാനിക്കുന്നയാൾ സ്ഥാനാർഥിയാകും. വട്ടിയൂർക്കാവ് മണ്ഡലത്തെപ്പറ്റി തനിക്ക് നന്നായി അറിയാമെന്നും മുരളി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.