മാനന്തവാടി: എഫ്.സി.സി സന്യാസി സഭയിൽനിന്നു പുറത്താക്കിയ വത്തിക്കാൻ തീരുമാനത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുരക്കൽ നൽകിയ രണ്ടാമത്തെ അപ്പീലും തള്ളി. സുപ്രീം െട്രെബ്യൂണലിന് നൽകിയ അപ്പീൽ തള്ളിയതായി ലൂസിക്ക് അറിയിപ്പ് ലഭിച്ചു. ലാറ്റിൻ ഭാഷയിലുള്ള കത്തിൽ തുടക്കത്തിൽ തന്നെ സിസ്റ്റർ നൽകിയ അപേക്ഷ പൂർണമായി തള്ളുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ സമരത്തിൽ പങ്കെടുത്തശേഷം സഭയിൽനിന്നു നിരന്തരം മുന്നറിയിപ്പ് നോട്ടീസുകൾ നൽകിയശേഷമാണ് ലൂസിയെ സഭയിൽനിന്ന് പുറത്താക്കിയത്. എഫ്.സി.സിയുടെ ഈ നടപടിക്കെതിരെ വത്തിക്കാന് നൽകിയ ആദ്യ അപ്പീൽ 2019 ഒക്ടോബറിൽ തള്ളുകയും സുപ്രീം െട്രെബ്യൂണലിന് അപ്പീൽ നൽകാൻ സാവകാശം അനുവദിക്കുകയും ചെയ്തിരുന്നു. സുപ്രീം െട്രെബ്യൂണലും അപ്പീൽ തള്ളിയതോടെ സഭയുമായി ബന്ധപ്പെട്ട ലൂസിയുടെ മുഴുവൻ അപ്പീൽ സാധ്യതകളും അവസാനിച്ചു.
നിലവിൽ മാനന്തവാടി മുൻസിഫ് കോടതിയിൽ ലൂസി നൽകിയ ഹരജി പ്രകാരമാണ് ഇവർ മഠത്തിൽ തുടരുന്നത്. എന്നാൽ, മഠത്തിൽനിന്നു പുറത്താക്കാനുള്ള സാധ്യതകൾ ഏറെയാണ്.
അതേസമയം, മഠത്തിൽനിന്ന് ഇറങ്ങില്ലെന്നും തന്നെ കേൾക്കാതെയണ് വത്തിക്കാൻ അപ്പീൽ തള്ളിയതെന്നും കന്യാസ്ത്രീയായി തന്നെ തുടരുമെന്നും ലൂസി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.