കൊച്ചി: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേ സിൽ പ്രതികളാക്കപ്പെട്ടവരും ആരോപണവിധേയരുമായ പൊലീസ് ഉദ്യോഗസ്ഥരെല്ലാം ഇപ്പേ ാഴും കാക്കിക്കുള്ളിൽ സുരക്ഷിതർ. പ്രതിഷേധം തണുപ്പിക്കാൻ സ്വീകരിച്ച അച്ചടക്കനടപട ികൾക്ക് പിന്നാലെ ഇവരെയെല്ലാം നിയമപാലനച്ചുമതലയിലേക്കുതന്നെ തിരിച്ചുകൊണ്ടുവരുകയായിരുന്നു.
വീടാക്രമണത്തെത്തുടർന്ന് വരാപ്പുഴ സ്വദേശി വാസുദേവൻ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ 2018 ഏപ്രിൽ ആറിന് രാത്രി 10.30നാണ് അന്നത്തെ റൂറൽ എസ്.പി എ.വി. ജോർജിെൻറ കീഴിലെ റൂറൽ ടൈഗർ ഫോഴ്സ് വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തത്. ഏപ്രിൽ ഒമ്പതിന് ശ്രീജിത്ത് മരിച്ചു.
പൊലീസിെൻറ ക്രൂരമർദനത്തിൽ അടിവയറ്റിനും ചെറുകുടലിനുമേറ്റ മാരക മുറിവായിരുന്നു മരണകാരണം. സംഭവവുമായി ബന്ധപ്പെട്ട് റൂറല്‍ ടൈഗര്‍ ഫോഴ്സിലെ അംഗങ്ങളായ സന്തോഷ്കുമാര്‍, ജിതിന് രാജ്, എം.എസ്. സുമേഷ്, വരാപ്പുഴ എസ്.ഐ ദീപക്, ഇന്‍സ്പെക്ടര്‍ ക്രിസ്പിന് സാം, എ.എസ്.ഐമാരായ സി.എന്‍. ജയാനന്ദന്, സന്തോഷ് ബേബി, സി.പി.ഒ പി.ആര്. ശ്രീരാജ്, ഇ.ബി. സുനില്‍കുമാര്‍ എന്നിവരെ സസ്പെൻഡ് ചെയ്തെങ്കിലും കഴിഞ്ഞ ഡിസംബറിൽ തിരിച്ചെടുത്തു.
ഇ
വരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എ.വി. ജോർജിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ടൈഗർ ഫോഴ്സിെൻറ പ്രവർത്തനം. ജോർജിെൻറ നിർദേശം പൂർണമായി പാലിക്കുക മാത്രമാണ് തങ്ങൾ ചെയ്തെതന്നാണ് അറസ്റ്റിലായ പൊലീസുകാരുടെ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.