തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത എറണാകുളം- ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസ് ഗീതം ആലപിച്ചതിനെതിരെ വിമർശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. നാഗ്പൂരിലെ അപ്പൂപ്പന്മാർ കൊടുത്തുവിട്ട പണം കൊണ്ടല്ല വന്ദേഭാരത് നിർമിച്ചതെന്നും ജനങ്ങൾ നൽകിയ നികുതി പണം കൊണ്ടാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വിമർശനം.
നാട്ടുകാരുടെ ചെലവിൽ ആർ.എസ്.എസ് ഗീതം തത്കാലം പാടേണ്ടെന്നും അത് ആർ.എസ്.എസ് ശാഖയിൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ വാരാണസിയില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പ്രധാനമന്ത്രി വന്ദേഭാരതിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഉദ്ഘാടനത്തിന് ശേഷം യാത്ര തുടങ്ങിയ വന്ദേഭാരതിന്റെയുള്ളിൽ വെച്ച് വിദ്യാർഥികൾ ആർ.എസ്.എസ് ഗീതം ആലപിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും അവരുടെ ഔദ്യോഗിക പേജിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാദമായതിനെ തുടർന്ന് സതേൺ റെയിൽവേ വിഡിയോ പിൻവലിക്കുകയായിരുന്നു.
ഉദ്ഘാടനത്തിന് ശേഷം യാത്ര തുടങ്ങിയ വന്ദേഭാരതിന്റെയുള്ളിൽ വെച്ച് വിദ്യാർഥികൾ ആർ.എസ്.എസ് ഗീതം ആലപിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും അവരുടെ ഔദ്യോഗിക പേജിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. വിവാദമായതിനെ തുടർന്ന് സതേൺ റെയിൽവേ വിഡിയോ പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.