Posted On
date_range Updated On
date_range വന്ദനയുടെ കൊലപാതകം: പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിനെ ചൊവ്വാഴ്ച അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.ആദ്യഘട്ട ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നുണ്ടാകും.കൊട്ടാരക്കര താലൂക്കാശുപത്രി, സന്ദീപിന്റെ വീട്ടുപരിസരം എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
സന്ദീപിന്റെ അയൽവാസികൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്ന് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുള്ള സംഭവങ്ങൾ സംബന്ധിച്ച മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ദൃക്സാക്ഷികളുടെയും ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരുടെയും മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.