കലാമണ്ഡലം ഭരണസമിതി: വള്ളത്തോൾ കുടുംബം പുറത്ത്

ഷൊ​ർ​ണൂ​ർ: വി​ശ്വ​പ്ര​സി​ദ്ധ സാം​സ്കാ​രി​ക സ്ഥാ​പ​ന​മാ​യി കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തെ വാ​ർ​ത്തെ​ടു​ത്ത മ​ഹാ​ക​വി വ​ള്ള​ത്തോ​ൾ നാ​രാ​യ​ണ മേ​നോ​ന്റെ കു​ടും​ബാം​ഗ​ത്തെ പു​റ​ത്താ​ക്കി ക​ലാ​മ​ണ്ഡ​ലം ഭ​ര​ണ​സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കാ​ര​മേ​റ്റ ഭ​ര​ണ​സ​മി​തി​യി​ൽ വ​ള്ള​ത്തോ​ളി​ന്റെ കു​ടും​ബാം​ഗം ര​വീ​ന്ദ്ര​നാ​ഥി​നെ​യാ​ണ് നി​ല​നി​ർ​ത്താ​തി​രു​ന്ന​ത്. ര​വീ​ന്ദ്ര​നാ​ഥി​ന്റെ അം​ഗ​ത്വ​ത്തി​ന് 2024 ന​വം​ബ​ർ വ​രെ കാ​ലാ​വ​ധി​യു​ണ്ടാ​യി​ട്ടും ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ലേ​ക്ക് ഇ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ചി​ല്ല.

പ്ര​ത്യ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് മു​തി​രു​ന്നി​ല്ലെ​ങ്കി​ലും ഒ​രു ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​റി​ൽ​നി​ന്ന് ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം നേ​രി​ട്ട​തി​ൽ വ​ള്ള​ത്തോ​ൾ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് വി​ഷ​മ​മു​ണ്ട്. ക​ലാ​മ​ണ്ഡ​ല​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രും ക​ലാ​സ്നേ​ഹി​ക​ളും പ്ര​തി​ഷേ​ധ​മു​യ​ർ​ത്താ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ്.

Tags:    
News Summary - Vallathol family out from Kalamandalam governing body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.