വളപട്ടണം: കുറ്റകൃത്യങ്ങളുടെ എണ്ണം കുറക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും ജനങ്ങളെ കൂട്ടുപിടിച്ച് നടത്തിയ ശ്രമങ്ങളാണ് സംസ്ഥാനത്തിെൻറ അഭിമാനമായി രാജ്യത്തെ പത്ത് മികച്ച പൊലീസ് സ്റ്റേഷനുകളിലൊന്നെന്ന നേട്ടം വളപട്ടണം പൊലീസ് സ്റ്റേഷന് സമ്മാനിച്ചത്. രാജ്യത്തെ മികച്ച പത്തു പൊലീസ് സ്റ്റേഷനുകളിൽ ഒമ്പതാമതായും കേരളത്തിൽ ഒന്നാമതായുമാണ് കണ്ണൂരിലെ വളപട്ടണം പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുവേണ്ടി ഡൽഹി ആസ്ഥാനമായ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിൽ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഗ്വാളിയറിൽ ചേർന്ന സംസ്ഥാന ഡി.ജി.പിമാരുടെ വാർഷിക യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങാണ് അവാർഡ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ആറു മാസമായി നിരീക്ഷണം നടത്തിയ കേന്ദ്ര സംഘത്തിെൻറ റിേപ്പാർട്ടിെൻറ അടിസ്ഥാനത്തിലാണ് വളപട്ടണം പൊലീസ് സ്റ്റേഷൻ നേട്ടത്തിെൻറ തിളക്കത്തിൽ നിൽക്കുന്നത്. കേസുകൾ തീർപ്പാക്കുന്നതിലും കുറ്റപത്രം സമർപ്പിക്കുന്നതിലുമുള്ള വേഗത, പൊതുജനങ്ങളോടുള്ള പെരുമാറ്റം, ക്രമസമാധാന പാലനം, കുറ്റാന്വേഷണ മികവ്, പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം, അടിസ്ഥാന സൗകര്യങ്ങൾ, സ്റ്റേഷൻ ശുചിത്വം തുടങ്ങിയവയാണ് പരിശോധനക്ക് വിധേയമാക്കിയത്. പൊതുജനങ്ങളിൽനിന്നും കേന്ദ്ര സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. അവാർഡിന് അർഹത നേടുന്ന പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ അവസാന നിമിഷംവരെ ദേശീയ തലത്തിൽ ഒന്നാമതെത്തിയ വളപട്ടണം പിന്നീട് ഒമ്പതാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. സി.െഎ എ. കൃഷ്ണനും എസ്.െഎ ശ്രീജിത്ത് കൊടേരിയുമാണ് സ്റ്റേഷെൻറ ചുമതലക്കാർ.
മണൽ മാഫിയക്കും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുമായി എസ്.െഎ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ രണ്ടര വർഷം മുമ്പാണ് ശ്രമങ്ങൾ നടന്നത്. ദേശീയപാതയിൽ പുതിയതെരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും രാഷ്ട്രീയ അക്രമങ്ങളിൽ ഉൾപ്പെടെ മുഖംനോക്കാതെ നടപടിയെടുക്കുന്നതിനും പൊലീസിന് സാധിച്ചു. ഉത്സവകാലങ്ങളിൽ സ്ഥിരം രാഷ്ട്രീയ അക്രമങ്ങളില്‍ അവസാനിക്കുമായിരുന്ന പരിപാടികള്‍, കഴിഞ്ഞ ഒരു വര്‍ഷമായി സ്റ്റേഷൻ പരിധിയിൽ സമാധാനപരമായി നടക്കുന്നത് പൊലീസിെൻറ ഇടപെടൽ കാരണമാണെന്ന് നാട്ടുകാരുെട സർട്ടിഫിക്കറ്റ്.
ജില്ലയിലെ ഏക സർക്കാർ അഗതി മന്ദിരമായ അഴീക്കോട് ചാൽ വൃദ്ധമന്ദിരത്തിലെ അന്തേവാസികൾക്ക് എല്ലാ ഒാണക്കാലത്തും വളപട്ടണം പൊലീസിെൻറ വക സദ്യയൊരുക്കാറുമുണ്ട്. മികച്ച പൊലീസ് സ്റ്റേഷനിൽ ഒന്നാമതായി കോയമ്പത്തൂരിലെ ആർ.എസ് പുരമാണ്. രണ്ടാംസ്ഥാനം ഹൈദരാബാദിലെ പഞ്ചഗുട്ട പൊലീസ് സ്റ്റേഷനും മൂന്നാംസ്ഥാനം ലക്േനാ ഗുഡംബ പൊലീസ് സ്േറ്റഷനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.