Posted On
date_range Updated On
date_range വളാഞ്ചേരി പീഡനം: ലുക്ക്ഔട്ട് നോട്ടീസ് ഇന്ന് കൈമാറും
കോട്ടക്കൽ: വളാഞ്ചേരിയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് കഴിയുന്ന പ്രതിയും നഗരസഭ കൗൺസിലറുമായ ഷംസുദ്ദീൻ നടക്കാവിലിനെതിരെ തിങ്കളാഴ്ച ലുക്ക്ഔട്ട് നോട്ടീസ് നൽകുമെന്ന് വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ എസ്.പി. സുധീരൻ പറഞ്ഞു. ഞായറാഴ്ച അവധിയായതിനാൽ നടപടികൾ പൂർത്തിയായിട്ടില്ല.
ജില്ല പൊലീസ് മേധാവിക്ക് നൽകുന്ന റിപ്പോർട്ട് ഐ.ജിക്ക് കൈമാറുന്നതോടെ മുഴുവൻ വിമാനത്താവളങ്ങളിലും നോട്ടീസ് പതിപ്പിക്കുമെന്ന് എസ്.ഐ അറിയിച്ചു.
ശനിയാഴ്ചയാണ് ജില്ല ശിശുക്ഷേമ സമിതി വഴി 16കാരി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. ഇതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.