വളാഞ്ചേരി പീഡനം: പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി കെ.ടി ജലീൽ

സുൽത്താൻ ബത്തേരി: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ വളാഞ്ചേരി നഗരസഭയിലെ സി.പി.എം സ്വതന്ത്ര കൗൺസിലർ ഷംസുദ്ദീനെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി കെ.ടി ജലീൽ. പെൺകുട്ടിയുടെ മാതാപിതാക്കൾ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോൾ തന്നെ വളാഞ്ചേരി പൊലീസിനെ വിവരം അറിയിച്ചെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ സി.പി.എം കൗൺസിലറെ മന്ത്രി കെ.ടി ജലീലിൽ സഹായിച്ചെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു‍. പ്രതിയായ ഷംസുദ്ദീനെ സഹായിക്കുന്നത് മന്ത്രി ജലീലാണെന്ന് പെണ്‍കുട്ടിയുടെ സഹോദരി മീഡിയവൺ ചാനലിനോട് പറഞ്ഞത്.

ഷംസുദ്ദീനും മന്ത്രി ജലീലും ഉറ്റ സുഹൃത്തുക്കളാണ്. ജലീല്‍ ഇടപെട്ടിരുന്നുവെങ്കില്‍ പൊലീസ് അന്വേഷണം നടത്തുമായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് ജലീലിനോട് പറഞ്ഞിട്ട് അനങ്ങിയില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

Full View
Tags:    
News Summary - Valanchery Rape Case KT Jaleel -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.