മലപ്പുറം: വളാഞ്ചേരിയിൽ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസിൽ പ്രതിയായ നഗരസഭ കൗൺസിലർക്ക് മന്ത്രി കെ.ടി. ജലീലുമായി അടുത്ത ബന്ധമുണ്ടെന്ന് പെൺകുട്ടിയുടെ സഹോദരി. കുട്ടിയെ കാണാതായെന്നും സഹായിക്കണമെന്നും പറഞ്ഞ് താൻ ജലീലിനെ വിളിച്ചിരുന്നു. എന്നാൽ, അദ്ദേഹം എന്തെങ്കിലും പറയുകയോ പൊലീസ് സ്റ്റേഷനിൽ വിളിച്ച് അന്വേഷിക്കുകയോ ചെയ്തില്ലെന്ന് ഇവർ മീഡിയവൺ ചാനലിനോട് വെളിപ്പെടുത്തി.
മന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കില്‍ പൊലീസ് അന്വേഷണം നടത്തുമായിരുന്നു. ജലീലും പ്രതി ശംസുദ്ദീനും ഉറ്റ സുഹൃത്തുക്കളാണ്. വലംകൈയും ഇടംകൈയും എന്നപോലെ രണ്ടുപേരും തമ്മിൽ അടുപ്പമുണ്ട്. പണവും സ്വാധീനവുമുള്ള ശംസുദ്ദീനെതിരെ ആരും വിരലനക്കില്ല. എന്തെങ്കിലും പ്രശ്നം വന്നാൽ അയാളെ സംരക്ഷിക്കാനാണ് ജലീൽ നോക്കുക.
പൊലീസ് സ്റ്റേഷനിൽനിന്ന് മോശം അനുഭവമാണ് ഉണ്ടായത്. തെൻറ ഭർത്താവിനെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പുറത്തുപോവാൻ ആവശ്യപ്പെട്ടു. രാവിലെ സ്റ്റേഷനിലെത്തിയിട്ടും വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വന്നെന്നും പെൺകുട്ടിയുടെ സഹോദരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.