വടിവാൾ വിനീതിനെ കസ്​റ്റഡിയിൽ വാങ്ങും

കൊല്ലം: കുപ്രസിദ്ധ മോഷ്​ടാവ് വടിവാൾ വിനീതിനെ ഇൗസ്​റ്റ്​ പൊലീസ് കസ്​റ്റഡിയിൽ വാങ്ങും. നിരവധി മോഷണക്കേസുകളിലെ പ്രതിയായ എടത്വ ചങ്ങൻകരി ലക്ഷംവീട് കോളനിയിലെ വൈപ്പിൻചേരി വീട്ടിൽ വിനീതിനെ (21-വടിവാൾ വിനീത്​) വ്യാഴാഴ്ച പുലർച്ച സാഹസികമായാണ് പൊലീസ് പിടികൂടിയത്.

കരുനാഗപ്പള്ളി, ചവറ, കരുനാഗപ്പള്ളി, പാരിപ്പള്ളി, കുണ്ടറ സ്​റ്റേഷനുകളിൽ വിനീതിനെതിരെ കേസുകളുണ്ട്. എസ്.എം.പി പാലസിന് സമീപത്ത് നിന്ന്​ ബൈക്ക് മോഷണം, പള്ളിത്തോട്ടത്ത് നിന്ന് ബുള്ളറ്റ് മോഷണം എന്നിവയാണ് കൊല്ലം ഈസ്​റ്റ്​ സ്​റ്റേഷൻ പരിധിയിലെ കേസുകൾ. എറണാകുളം മുതൽ കന്യാകുമാരി വരെ മോഷണം നടത്തിയ മിഷേൽ, ഷിൻസി, ശ്യാം എന്നിവരടങ്ങുന്ന സംഘത്തിെൻറ തലവനാണ്‌ വിനീത്‌. കഴി‍ഞ്ഞ മാസം മൂന്നുപേരെയും പെരുമ്പാവൂർ പൊലീസ് അറസ്​റ്റ്​ ചെയ്‌തിരുന്നു.

കോവിഡ് പ്രാഥമികചികിത്സാകേന്ദ്രത്തിൽനിന്ന്‌ വിനീതും മിഷേലും രക്ഷപ്പെട്ടു. അതിന് ശേഷം 20 കവർച്ചകളാണ് വിവിധ സ്ഥലങ്ങളിലായി നടത്തിയത്.

വ്യാഴാഴ്ച പുലർച്ച കടപ്പാക്കടയിൽ കാറിലെത്തിയ വിനീതിനെ റോഡിന് കുറുകെ ജീപ്പ് നിർത്തിയിട്ട് പൊലീസ്​ തടഞ്ഞു. കാറിൽനിന്ന്​ ഇറങ്ങിയോടിയ വിനീതിനെ നാട്ടുകാരുടെ സഹായത്തോടെ പുലർച്ച അഞ്ചരയോടെ ടൗൺ അതിർത്തിയിൽ നിന്നാണ് പിടികൂടിയത്. കാർ മോഷണക്കേസിൽ ബംഗളൂരു പൊലീസും വിനീതിനെ കസ്​റ്റഡിയിൽ വാങ്ങാനുള്ള ഒരുക്കം തുടങ്ങി.

Tags:    
News Summary - Vadival Vineeth will take into custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.