കോലഞ്ചേരി: വടയമ്പാടി ഭജനമഠത്തെ ദളിത് ഭൂ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നു. ഇന്ന് വൈകിട്ട് ചൂണ്ടിയിൽ നടന്ന രണ്ടാംഘട്ട സമര പ്രഖ്യാപന കണ്‍വന്‍ഷനിലാണ് ഇക്കാര്യം തീരുമാനിച്ചത്.
റവന്യൂ ഭൂമിയുടെ പട്ടയം റദ്ദാക്കുന്നത് വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. വടയമ്പാടി ഭജന മഠത്ത് പത്ത് മാസമായി തുടരുന്ന പ്രത്യക്ഷ സമരം താത്കാലികമായി അവസാനിപ്പിക്കും. ജില്ലാ കളക്ടറുടെ തീരുമാനത്തില്‍ സ്വാഗതാര്‍ഹമായ പല കാര്യങ്ങളുമുണ്ടെങ്കിലും റവന്യൂ ഭൂമിയുടെ പട്ടയം സംബന്ധിച്ച കാര്യത്തില്‍ കോളനി വാസികളുടെ ആശങ്ക ഇല്ലാതാകേണ്ടതുണ്ടെന്ന് സമര സഹായ സമിതി നേതാവ് പി.ജെ.മാനുവല്‍ പറഞ്ഞു.
വ്യാജമായി സംഘടിപ്പിച്ച പട്ടയം കൈയിലുളളതിനാല്‍ ഇപ്പോഴത്തെ ചൂടാറിയാല്‍ എന്‍.എസ്.എസ് നേതൃത്വം പഴയ നിലപാടുമായി വരുമോ എന്ന ആശങ്ക കോളനിവാസികള്‍ക്കുണ്ട്. അതു കൊണ്ട് തന്നെ പട്ടയം റദ്ദാക്കണമെന്നാണ് തങ്ങളുടെ ആവശ്യം. അത് നേടും വരെ സമരം തുടരുമെന്നും അദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.