വടവാതൂർ എം.ആര്‍.എഫ് ടയേഴ്​സിനെ കോവിഡ് ക്ലസ്​റ്ററായി പ്രഖ്യാപിച്ചു

കോട്ടയം: വടവാതൂരിലെ എം.ആര്‍.എഫ് ടയേഴ്‌സ് കോവിഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്ന രണ്ടായിരത്തിലേറെ ജീവനക്കാരുള്ള കമ്പനിയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടി.

സ്ഥാപനത്തില്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

ജാഗ്രതാ സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും കമ്പനി ആരോഗ്യ വകുപ്പിൻെറ സംഘത്തിന് ലഭ്യമാക്കണം. രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആവശ്യമെങ്കില്‍ പൊലീസിൻെറ സേവനവും ലഭിക്കും

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.