വാടാനപ്പള്ളിയിലെ കിറ്റ് വിവാദം; പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

തൃശ്ശൂർ: മണലൂർ നിയോജകമണ്ഡലത്തിലെ വാടാനപ്പള്ളിയിൽ കിറ്റ് വിവാദത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തളിക്കുളത്തെ സ്വകാര്യവ്യക്തിയുടെ വീടിനോട് ചേർന്നുള്ള ചാമ്പ്യൻസ് ട്രേഡേഴ്‌സ് വാടാനപ്പള്ളി എന്ന സ്വകാര്യ ഗോഡൗണിലാണ് വോട്ടിനുവേണ്ടി കിറ്റ് തയ്യാറാക്കിയെന്ന ആരോപണം ഉയരുന്നത്. ഗോഡൗണിന് പുറത്ത് വിവിധ സംഘടനകളുടെ രാഷ്ട്രീയ നേതാക്കൾ സംഘർഷ സാഹചര്യം സൃഷ്ടിച്ചിതിനെ തുടർന്നാണ് അറസ്റ്റ്. കോൺഗ്രസ് സ്ഥാനാർഥി പ്രതാപനുൾപ്പെടെയുള്ള നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്

കിറ്റ് വിതരണം ചെയ്തുവെന്ന പരാതില്‍ ചാമ്പ്യന്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാമ്പ്യന്‍ ട്രേഡേഴ്‌സ് ഉടമ പ്രവീണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത ബി.ജെ.പി പ്രവര്‍ത്തകനും കസ്റ്റഡിയിലാണ്. വാടാനപ്പള്ളി സ്വദേശി സുധീസാണ് കസ്റ്റഡിയിലുള്ളത്. പ്രദേശത്ത് കേന്ദ്രസേന എത്തി.

4000 കിറ്റുകൾ തയാറാക്കിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. 12,000 കിറ്റുകൾക്കുള്ള തയ്യാറെടുപ്പാണ് സ്ഥലത്ത് നടന്നിരുന്നതെന്നും, അതിൽ 4000 കിറ്റുകൾ കൊണ്ടുപോകാനുള്ള നാലു വണ്ടികളാണ് പുറത്തു കിടക്കുന്നതെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ച് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിനെതിരെ സ്റ്റേറ്റ് ഇലക്ഷൻ ഓഫീസർക്കും, മണലൂർ റിട്ടേണിങ് ഓഫീസർക്കും യു.ഡി.എഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റ്‌ പരാതി നൽകി.

Tags:    
News Summary - Vadanappally kit controversy; Congress workers who protested were arrested and removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.