Posted On
date_range Updated On
date_range താലൂക്ക് ഒാഫീസ് തീപിടിത്തം: സമഗ്രാന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: വടകര താലൂക്ക് ഒാഫീസ് തീപിടിത്തം സംബന്ധിച്ച് സമഗ്രാന്വേഷണത്തിന് ഉത്തരവിട്ടതായി റവന്യൂ മന്ത്രി കെ. രാജൻ. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ നടന്നോ എന്ന് പരിശോധിക്കും. പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കെ. രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് വടകര പഴയ സ്റ്റാൻഡിന് സമീപത്തുള്ള താലൂക്ക് ഒാഫീസ് കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായത്. കെട്ടിടവും ഒാഫീസ് ഫയലുകളും കത്തി നശിച്ചു. താലൂക്ക് ഒാഫീസിൽ നിന്നും പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നു.
ഒാടിട്ട പഴയ കെട്ടിടത്തിലാണ് താലൂക്ക് ഒാഫീസ് സ്ഥിതി ചെയ്യുന്നത്. പഴയ കെട്ടിടം അതേ പോലെ നിലനിർത്തി നവീകരണം നടത്തിയിരുന്നു. തീപിടിത്തകാരണം വ്യക്തമല്ല. കത്തി നശിക്കാത്ത ഫയലുകൾ കെട്ടിടത്തിൽ നിന്നും മാറ്റുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.