വാക്സിൻ ക്ഷാമം; തൃശൂരിൽ രണ്ട് വാക്സിനേഷന്‍ ക്യാമ്പുകള്‍ നിർത്തും

തൃശൂർ: വാക്സിൻ ക്ഷാമത്തെ തുടർന്ന് തൃശൂരിൽ രണ്ടിടങ്ങളിലെ മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ നിർത്തും. ജവഹര്‍ ബാലഭവന്‍, തൃശൂര്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലായി നടന്നു വരുന്ന വാക്സിനേഷന്‍ ക്യാമ്പുകളാണ് വെള്ളിയാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്.

വാക്സിന്‍ ലഭ്യമാകുന്ന മുറക്ക് ഇവ പുന:രാരംഭിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ജെ. റീന അറിയിച്ചു. 

സംസ്ഥാനത്ത് കോവിഡ് വാക്സിൻ രണ്ടു ദിവസത്തേക്ക് കൂടി നൽകാനുള്ള സ്റ്റോക്ക് മാത്രമേ ഉള്ളൂവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടുതൽ വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. 

Tags:    
News Summary - Vaccine shortage; Two vaccination camps will be stopped in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.