Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വാക്സിൻ; വ്യാഴാഴ്ച രജിസ്ട്രേഷൻ ആരംഭിക്കും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരെ മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകാൻ സർക്കാർ ഉത്തരവ്. ഇതിെൻറ അടിസ്ഥാനത്തിൽ 18 - 44 വയസിന് മധ്യേയുള്ള അർഹരായ ജീവനക്കാർക്ക് ഉടൻ വാക്സിൻ ലഭ്യമാക്കുമെന്ന് സി.എം.ഡി ബിജുപ്രഭാകർ അറിയിച്ചു.
യൂനിറ്റ് അടിസ്ഥാനത്തിലാണ് വാക്സിൻ നൽകുക. യൂനിറ്റുകളിലും ചീഫ് ഓഫിസുകളിലും നോഡൽ അസിസ്റ്റൻറിനെ ഇതിന് ചുമതലപ്പെടുത്തും. കോവിഡ് പോസിറ്റിവ് ആയവർ നെഗറ്റിവ് ആയി ആറാഴ്ചക്ക് ശേഷമേ വാക്സിൻ നൽകൂ.
വ്യാഴാഴ്ച രജിസ്ട്രേഷൻ നടപടി ആരംഭിക്കും. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കൽ, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്ന മുൻഗണനാക്രമത്തിലാകും വാക്സിൻ ലഭ്യമാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.