തിരുവനന്തപുരം: ക്ഷാമത്തിനു പുറമെ സംവിധാനങ്ങളുടെ അപര്യാപ്തയും ആശയക്കുഴപ്പവും കോവിൻ പോർട്ടലിലെ അനിശ്ചിതത്വവുമെല്ലാം സംസ്ഥാനത്തെ വാക്സിൻ വിതരണം താളം തെറ്റിക്കുന്നു. സ്റ്റോക്കില്ലാത്തതിനെ തുടർന്ന് മിക്ക കേന്ദ്രങ്ങളിലും വാക്സിൻ വിതരണം നിർത്തി. തിരുവനന്തപുരം റീജനൽ വാക്സിൻ സ്റ്റോറിൽ വാക്സിൻ പൂർണമായും തീർന്നു. 200ലധികം ക്യാമ്പുകൾ പ്രവർത്തിച്ച തിരുവനന്തപുരത്ത് 30 ആയി ചുരുങ്ങി. ഇവിടങ്ങളിൽ തെന്ന പലയിടത്തും വാക്സിൻ ഇല്ല.
മിക്ക ജില്ലയിലും മെഗാ വാക്സിനേഷന് ക്യാമ്പുകൾ പ്രവര്‍ത്തിക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്ക് തീരും വരെ കുത്തിവെപ്പ് നല്‍കാനാണ് നിര്‍ദേശം. 200-300 ഡോസ് വാക്സിനുകളുള്ള കേന്ദ്രങ്ങളിൽ 500-600 ഉം ആണ് ആവശ്യക്കാർ. എവിടെ പോയാൽ വാക്സിൻ കിട്ടുമെന്നറിയാതെ നെേട്ടാട്ടത്തിലാണ് ജനം. ആശുപത്രികളിൽ രാവിലെ എത്തി കാത്തുനിന്നെങ്കിലും വിതരണമില്ലെന്നറിഞ്ഞ് മറ്റ് കേന്ദ്രങ്ങളിലേക്ക് വണ്ടികയറും. ഇവിടെയും നീണ്ട കാത്തുനിൽപും ആൾക്കൂട്ടവും. വാക്സിൻ എടുക്കാനുള്ള വ്യഗ്രതയും ആവേശവും സൃഷ്ടിക്കുന്ന ആൾക്കൂട്ടം വൈറസ് വ്യാപനത്തിന് കാരണമാകുമോ എന്ന ആശങ്കയിലേക്കാണ് കാര്യങ്ങളെത്തി നിൽക്കുന്നത്. രോഗവ്യാപനം കൂടിയതോടെയാണ് വാക്സിനെടുക്കാൻ ആളുകളുടെ തള്ളിക്കയറ്റമുണ്ടായത്.
50 ലക്ഷം വാക്സിൻ കേരളം ആവശ്യപ്പെട്ടിട്ട് മൂന്നു ദിവസം കഴിഞ്ഞെങ്കിലും മറുപടി ലഭിച്ചിട്ടില്ല. അതുകൊണ്ട് എന്ന് വാക്സിൻ എത്തുമെന്ന ചോദ്യത്തിന് ആരോഗ്യവകുപ്പിനും മറുപടിയില്ല. താഴേത്തട്ടിലുള്ള വിതരണ കേന്ദ്രങ്ങളിൽ വരെ നിലനിൽക്കുന്നത് ഇൗ ആശയക്കുഴപ്പമാണ്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആരുടെയും ശരീരോഷ്മാവ് പരിശോധിക്കുന്നില്ല. ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് കോവിഡ് ബാധിച്ചാൽ നെഗറ്റിവായി 14 ദിവസം കഴിഞ്ഞേ രണ്ടാം ഡോസ് നൽകാൻ പാടുള്ളൂവെന്നാണ് മാർഗരേഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.