Posted On
date_range Updated On
date_range സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ ഒഴിവ്
കൊച്ചി: കളമശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. നാലു ഒഴിവുകളാണുള്ളത്. സ്‌കിൽ സെന്റർ കോഓർഡിനേറ്റർ, സ്‌കിൽസെന്റർ അസിസ്റ്റന്റ്, ട്രെയിനർ വെയർഹൗസ് അസോസിയേറ്റ്, ട്രെയിനർ -ഡ്രോൺ സെർവീസ് ടെക്‌നിഷ്യൻ എന്നീ തസ്‌തികകളിലേക്ക് ഓരോ ഒഴിവു വീതമാണുള്ളത്.
അപേക്ഷ ഫോമിന്റെ മാത്യകയും യോഗ്യത സംബന്ധിച്ച വിവരങ്ങളും സ്‌കൂൾ നോട്ടിസ് ബോർഡിൽ ലഭ്യമാണ്. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സ്‌കൂളിൽ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 28. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9446739381.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.