നിപുൺ ചെറിയാൻ 

കോടതിയലക്ഷ്യക്കേസിലെ ശിക്ഷ റദ്ദാക്കാൻ ആവശ്യപ്പെട്ട് 'വി ഫോർ കൊച്ചി' പ്രസിഡന്‍റ് നിപുൺ ചെറിയാൻ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ നാലു മാസം തടവും 2000 രൂപ പിഴയും വിധിച്ച ഹൈകോടതി വിധിക്കെതിരെ 'വി ഫോർ കൊച്ചി' പ്രസിഡന്‍റ് നിപുൺ ചെറിയാൻ സുപ്രീംകോടതിയിൽ ഹരജി നൽകി. ഹരജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.

കഴിഞ്ഞ 82 ദിവസമായി നിപുൺ ചെറിയാൻ ജയിലിലാണെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പ്രത്യേക അനുമതി ഹരജിയായിരുന്നു ഫയൽ ചെയ്തത്. അപ്പീൽ ഫയൽ ചെയ്താൽ ഒക്ടോബർ മൂന്നിന് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. കോടതിയലക്ഷ്യക്കേസ് നിലനിൽക്കുമ്പോൾ തന്നെ സ്വന്തം 'സൈന്യ'ത്തെയും കൂട്ടി കോടതിയിലെത്തി വാദിക്കാൻ ശ്രമിച്ച നടപടി അംഗീകരിക്കാനാവാത്തതാണെന്ന് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് സുധാംശു ദൂലിയ എന്നിവർ ചൂണ്ടിക്കാട്ടി.

ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് ജൂലൈയിൽ നിപുൺ ചെറിയാന് നാലു മാസം തടവും 2000 രൂപ പിഴയും വിധിച്ചത്. പൊക്കാളി കൃഷി സംബന്ധിച്ച് ഹൈകോടതി ജഡ്ജിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന്‍റെ പേരിലാണ് നിപുണ്‍ ചെറിയാനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. ജഡ്ജി അഴിമതിക്കാരനാണെന്നായിരുന്നു ആരോപണം. കേസിൽ നിരവധി തവണ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും നിപുൺ ഹാജരായിരുന്നില്ല. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    
News Summary - V4 Kochi' President Nipun Cherian Approaches Supreme Court Against Kerala HC's Sentence In Contempt Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.