Posted On
date_range Updated On
date_range വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അൾജീരിയയിലേക്ക്
ന്യൂഡൽഹി:മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അൾജീരിയയിലേക്ക് പുറപ്പെട്ടു. സെപ്റ്റംബർ 17 വരെ നീണ്ടു നിൽക്കുന്ന സന്ദർശനത്തിനിടെ അൾജീരിയൻ പ്രധാനമന്ത്രി ഐമെൻ ബെനാബ്ദ് റഹ്മാൻ, വിദേശകാര്യ മന്ത്രി റംതാൻ ലാമമറ എന്നിവരുമായും ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി കൂടികാഴ്ച നടത്തും. ഉഭയകക്ഷി ബന്ധവും,പ്രാദേശിക അന്താരാഷ്ട്ര വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. അൾജീരിയയിലെ ഇന്ത്യൻ സമൂഹവുമായും വി.മുരളീധരൻ സംവദിക്കും.
ഇന്ത്യയും അൾജീരിയയും തമ്മിൽ ശക്തമായ നയതന്ത്ര ബന്ധമാണുള്ളത്. കോളോണിയൽ അധിനിവേശത്തിനെതിരെ യോജിച്ച് പോരാടിയ ചരിത്രമുള്ള ഇരു രാജ്യങ്ങളും തമ്മിൽ 1962 ൽ അൾജീരിയ സ്വതന്ത്രമായത് മുതൽ നയതന്ത്ര ബന്ധമുണ്ട്. നിരവധി ഇന്ത്യൻ കമ്പനികൾ അൾജീരിയയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.