Posted On
date_range Updated On
date_range യു.ഡി.എഫ് നേതൃത്വം ലീഗ് ആണെന്ന് ബി.ജെ.പി മുൻപേ പറഞ്ഞതാണ് -വി. മുരളീധരൻ
കോഴിക്കോട്: യു.ഡി.എഫ് നേതൃത്വം മുസ് ലിം ലീഗ് ആണെന്ന് ബി.ജെ.പി മുൻപേ പറഞ്ഞതാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. സി.എച്ച്. മുഹമ്മദ്കോയയെ തൊപ്പി ഊരിച്ച് സ്പീക്കറാക്കിയ കോൺഗ്രസ് ഇന്നില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പിലെ മുസ് ലിം ലീഗും കോൺഗ്രസും സി.പി.എമ്മിനെ പിന്തുണച്ചു. ജനവിധി ബി.െജ.പിക്ക് അനുകൂലമാണ്. ബി.ജെ.പിയുടെ വിജയം തടയാൻ പ്രത്യക്ഷമായും പരോക്ഷമായും സി.പി.എമ്മിന് പിന്തുണ നൽകിയതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
കോൺഗ്രസിനെ നിയന്ത്രിക്കുന്നത് മുസ് ലിം ലീഗാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബി.ജെ.പി നേതാവായ വി. മുരളീധരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.