ന്യൂഡൽഹി: ദുരന്തനിവാരണ സേനയുടെ സ്ഥിരം കേന്ദ്രം കേരളത്തില്‍ സ്ഥാപിക്കുന്ന കാര്യത്ത ില് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുര ളീധരന്‍. ആവശ്യപ്പെട്ട അടിയന്തര സഹായങ്ങൾ ഇതിനകം ലഭ്യമാക്കിയിട്ടുണ്ടെന്നും കേരളത്തിന് സാമ്പത്തിക പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രകൃതി ദുരന്തത്തെക്കുറിച്ച് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചകൾക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
52 കോടി രൂപയുടെ അടിയന്തര സഹായം കേരളത്തിന് നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷം അനുവദിച്ചതിൽ 1500 കോടി സംസ്ഥാന സർക്കാറിെൻറ കൈവശമുണ്ട്. ആ നിലക്ക് കേരളത്തിന് സാമ്പത്തിക പ്രശ്നങ്ങളില്ല. നൽകിയത് പര്യാപ്തമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാറിനെ അറിയിച്ചതെന്ന് മന്ത്രി നിത്യാനന്ദ് റായ് തന്നോടു വിശദീകരിച്ചതായും മുരളീധരൻ പറഞ്ഞു.
നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി സംസ്ഥാനം നല്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് അടുത്ത നടപടികൾ. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കും. ദുരന്തനിവാരണ സേനയുടെ 13 ടീമുകള്‍ കേരളത്തിലുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സംഘത്തെ കേരളത്തിലേക്ക് അയക്കും. സ്ഥിതി ശാന്തമായി തുടങ്ങിയെന്നാണ് കേന്ദ്രത്തിെൻറ പ്രാഥമിക വിലയിരുത്തൽ. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം, വയനാട് ജില്ലകള്‍ താന്‍ വെള്ളിയാഴ്ച സന്ദര്‍ശിക്കും- മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.