വി. മുരളീധര​​െൻറ നേതൃത്വത്തിൽ സ്വർണക്കടത്ത്​ കേസ്​ അട്ടിമറിക്കുന്നു -ഡി.വൈ.എഫ്​.ഐ

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധര​െൻറ നേതൃത്വത്തിൽ സ്വർണക്കടത്ത്​ കേസ്​ അടിമറിക്കാൻ നീക്കം നടക്കുകയാണെന്ന്​ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച റിമാൻഡ്​ കാലാവധി നീട്ടൽ അപേക്ഷയിൽ ഡി​​േപ്ലാമാറ്റിക്​ ബഗ്ഗേജിലൂടെയാണ്​ സ്വർണം കടത്തിയതെന്ന്​ കൃത്യമായി പറയുന്നുണ്ട്​​.

കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നത്​ അറ്റാഷെ കേസിൽ കുറ്റവിമുക്​തനാണെന്നാണ്​. എന്നാൽ, എൻ.ഐ.എ റിപ്പോർട്ടിൽ പറയുന്നത്​ അറ്റാഷെ മാത്രമല്ല, കോൺസുലേറ്റ്​ ഓഫിസുമായി കേന്ദ്രീകരിച്ച്​ തന്നെ ഗൗരവമേറിയ അന്വേഷണം നടത്തേണ്ടതുണ്ട് എന്നാണ്​​.

ഒന്നാം​പ്രതി ഫൈസൽ ഫരീദടക്കമുള്ളവരെ വിദേശത്തുനിന്ന്​​ കൊണ്ടുവരാനുള്ള നടപടി എവിടെയും എത്തിയിട്ടില്ല. ഇതിൽ നിർണായക നടപടി എടുക്കാൻ കഴിയുന്ന ആളാണ്​ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. എന്നാൽ, അദ്ദേഹം കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി തുടരുന്ന കാലത്തോളം അന്വേഷണം ശരിയായ ദിശയി​ൽ പോകില്ലെന്ന്​​ ഉറപ്പിച്ച്​ പറയാൻ കഴിയും.

രാജ്യത്തെയും പുറത്തുമുള്ള വലിയ സ്വാധീനശക്​തികൾ ഇതിന്​ പിറകിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ്​ റിപ്പോർട്ടിൽ പറയുന്നത്​. എൻ.ഐ.എ വി. മുരളീധര​െൻറ പേര്​ പറയാതെ പറയുകയാണ്​. തിരുവനന്തപുരം മാത്രമല്ല, ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തിയിരിക്കുന്നു. അത്​ തീവ്രവാദ പ്രവർത്തനത്തിന്​ ഉപയോഗിക്കുന്നു. ഈ വൻ റാക്കറ്റിന്​ പിന്നിൽ ഒരുപാട്​ സ്വാധീന ശക്​തിയുണ്ട്​.

അവർ​ കസ്​റ്റംസ്​ സംഘത്തിലെ ഉദ്യേഗസ്​ഥരെ സ്​ഥലം മാറ്റുകയാണ്​​. എന്തുകൊണ്ടാണ്​ ഡി​േപ്ലാമാറ്റിക്​ ബാഗേജല്ല എന്ന്​ വി. മുരളീധരൻ ഇടക്കിടക്ക്​ പറയുന്നത്​. അനിൽ നമ്പ്യാരെ കൊണ്ട്​ വ്യാജരേഖ ഉണ്ടാക്കിയത്​ എന്തിനാണെന്നും എ.എ. റഹീം ചോദിച്ചു.

പ്രധാന പ്രതികൾക്ക്​ കസ്​റ്റംസ്​ കേസിൽ ജാമ്യം ലഭിക്കുകയാണ്​. കേന്ദ്ര സർക്കാറി​െൻറ ഇടപടലില്ലാതെ എങ്ങനെ കസ്​റ്റംസ്​ കേസിൽ ജാമ്യം ലഭിക്കും. സ്വർണക്കടത്ത്​ കേസിൽ രാജി​വെക്കേണ്ടത് കേന്ദ്ര സഹമന്ത്രി​ വി. മുരളീധരനാണ്​​. യു.ഡി.എഫ്​ നേതൃത്വം ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്​. ​വി. മുരളീധര​െൻറ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്​.ഐ​ പ്രക്ഷോഭം ശക്​തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.