അക്രമമുണ്ടാകുമ്പോൾ പൊലീസ് വെടിവെക്കുമെന്ന് വി. മുരളീധരൻ; പ്രതിഷേധം, കരിങ്കൊടി

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിൽ വിവാദ പ്രസ്താവനയുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. വിഷയത്തിൽ സർക്കാർ ഇനി ചർച്ചക്കില്ല. അക്രമമുണ്ടാകുമ്പോൾ പൊലീസ് വെടിവെക്കും. രാവിലെ ഏഴുന്നേറ്റ് മുദ്രാവാക്യം വിളിക്കുന്നവരാണ് പ്രക്ഷോഭങ്ങൾക്ക് പിന്നിലെന്നും മുരളീധരൻ പറഞ്ഞു.

പ്രസ്താവന വിവാദമായതിനെ തുടർന്ന് പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തി. കോഴിക്കോട് ടൗൺഹാളിൽ വി. മുരളീധരൻ പങ്കെടുത്ത പരിപാടിയിലേക്ക് തള്ളിക്കയറിയ എസ്.എഫ്.ഐ നേതാക്കൾ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

എന്നാല്‍ പ്രക്ഷോഭകരുമായി ചര്‍ച്ചക്കില്ലെന്നല്ല അതിന് തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് പറഞ്ഞതെന്ന് പിന്നീട് മുരളീധരന്‍ തിരുത്തി.

Tags:    
News Summary - V Muraleedharan on CAA at Town Hall-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.