പ്രകോപന എഫ്.ബി ലൈവിന് അറസ്റ്റിലായ യുവാവിനെ ന്യായീകരിച്ച് വി. മുരളീധരൻ

കാസർകോട്: സമൂഹ മാധ്യമങ്ങളിൽ മതസ്​പർധ വളർത്തുംവിധം വിദ്വേഷ പരാമർശം നടത്തിയതിന് അറസ്റ്റിലായ ആർ.എസ്​.എസ്​ പ്രവ ർത്തകനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ. പൗരത്വ നിയമത്തെ അനുകൂലിച്ചതിനാണ് യുവാവിനെ അറസ്റ്റ് ചെയ്ത തെന്നും പൊലീസ് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും മുരളീധരൻ കാസർകോട്ട് പറഞ്ഞു.

എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.

വിവിധ സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അഗളി കള്ളമല സ്വദേശി ശ്രീജിത്ത്​ രവീന്ദ്രനാണ്​ കഴിഞ്ഞ ദിവസം അറസ്​റ്റിലായത്.

Tags:    
News Summary - v muraleedharan about kerala rss worker arrest-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.