''മുഖ്യമന്ത്രി പച്ചക്ക്​ വർഗീയത പറയുന്നു​; ശബരിമലയിൽ നഷ്​ടപ്പെട്ട ഹിന്ദു വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള മാർഗം''

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നതോടെ യു.ഡി.എഫ്​ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്​ലിംലീഗ്​ ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്​താവനക്കെതിരെ കെ.പി.സി.സി വൈസ്​ പ്രസിഡന്‍റ്​ വി.ഡി സതീശൻ. കോൺഗ്രസിലെ കാര്യങ്ങളിൽ ആരെങ്കിലും അനാവശ്യമായി ഇടപെട്ടാൽ ചോദിക്കാൻ ചുണയുള്ളവർ ഞങ്ങളുടെ പാർട്ടിയിൽ തന്നെയുണ്ടെന്ന്​ വി.ഡി സതീശൻ തിരിച്ചടിച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രി ഇത്ര പച്ചക്ക് വർഗ്ഗീയത പറയരു​െതന്നും കോൺഗ്രസിനെ മോശമാക്കി ശബരിമലയിൽ നഷ്​ടപ്പെട്ട ഹിന്ദു വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള മാർഗമാണ്​ ഇതെന്നും വി.ഡി സതീശൻ​ ഫേസ്​ബുക്കിൽ കുറിച്ചു.നേരത്തേ മുഖ്യമന്ത്രിയുടെ പ്രസ്​താവനക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടിയും രമേശ്​ ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.