പിണറായി പുലിമുരുകനെന്ന്​ ഉഴവൂർ വിജയൻ

തിരുവനന്തപുരം: ദുഷ്ട മൃഗത്തിൽ നിന്ന്​ നാടിനെ രക്ഷിക്കാൻ പുലിമുരുകൻ ഇറങ്ങിത്തിരിച്ചത്​ പോലെ കേരള ജനതയെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച പുലിമുരുകനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന്​ എൻ.സി.പി സംസ്​ഥാന പ്രസിഡൻറ്​  ഉഴവൂർ വിജയൻ. ​

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നിലപാടിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളിയാഴ്​ച തലസ്​ഥാന​ത്തെ റിസർവ്​ ബാങ്ക്​ ഒാഫീസിന്​ മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തിലാണ്​  ഉഴവൂർ വിജയ​​െൻറ താരതമ്യ പ്രസംഗം.

മന്ത്രിമാരും സി.പി.എം നേതാക്കളും പ​െങ്കടുത്ത പരിപാടിയിൽ കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ്​ എല്ലാവരും നടത്തിയത്​. സമരം കള്ളപ്പണക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖര​​െൻറ പ്രസ്​താവനക്കെതിരെയും ആർ.എസ്.​എസിനെയും  പ്രസംഗത്തിൽ മുഖ്യമ​ന്ത്രി അതി രൂക്ഷമായി വിമർശിച്ചു.  

 

Tags:    
News Summary - uzhavoor vijayan says pinarayi like pulimurukan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.