???????????? ???.???.??? ????????? ?????????????? ???????? ?????????? ??.???. ????? ??.????.?? ??????????????? ??????????????????

ഉഴവൂർ വിജയന്​ വിട

കുറവിലങ്ങാട്​: എൻ.സി.പി സംസ്ഥാന പ്രസിഡൻറ്​ ഉഴവൂർ വിജയ​​െൻറ  ഭൗതികശരീരം കുറിച്ചിത്താനത്തെ വീട്ടുവളപ്പിൽ ഒൗദ്യോഗിക ബഹുമതികളോടെ  സംസ്​കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി താരീഖ് അന്‍വര്‍ എം.പി എന്നിവരടക്കമുള്ളരുടെ സാന്നിധ്യത്തിലായിരുന്നു സംസ്​കാരം.  പ്രിയപ്പെട്ട നേതാവിന്​ അ​േന്ത്യാപചാരം അർപ്പിക്കാൻ തിങ്കളാഴ്​ച രാവിലെ മുതൽ കുറിച്ചിത്താനം കാരാംകുന്നേൽ വീട്ടുവളപ്പിലേക്ക്​ വൻ ജനപ്രവാഹമായിരുന്നു. 

കക്ഷിരാഷ്​ട്രീയ​ ഭേദമന്യേ നേതാക്കളും പ്രവർത്തകരും നാട്ടുകാരും ഉൾ​പ്പെടെ ആയിരങ്ങൾ എത്തി. 11.20ന്​ ജില്ല പൊലീസ്​ മേധാവി എൻ. രാമ​ചന്ദ്ര​​െൻറ നേതൃത്വത്തിൽ പൊലീസ്​ ഒൗദ്യോഗിക ബഹുമതി നൽകിയശേഷമാണ്​ അന്ത്യകർമങ്ങൾ ആരംഭിച്ചത്​. ഉഴവൂർ വിജയ​​െൻറ സഹോദരി പരേതയായ രമണിയുടെ മകന്‍ പാഥസാരഥിയും അമ്മാവ​​​െൻറ മകന്‍ അനില്‍കുമാറും ചേര്‍ന്നായിരുന്നു അന്ത്യകർമങ്ങൾ നിർവഹിച്ചത്​. ചിതക്ക്​ പാർഥസാരഥി തീകൊളുത്തി. 11.40ന്​ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നരമണിക്കൂർ ചെലവഴിച്ച്​ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ്​ ​മടങ്ങിയത്​. 

മന്ത്രിമാരായ തോമസ് ചാണ്ടി, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രഫ. സി. രവീന്ദ്രനാഥ്, എല്‍.ഡി.എഫ് കൺവീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എം.എല്‍.എമാരായ കെ.എം. മാണി, മോന്‍സ് ജോസഫ്, എ.കെ. ശശീന്ദ്രന്‍, കെ.സി. ജോസഫ്, സി. ദിവാകരന്‍, മുന്‍ സ്പീക്കര്‍  കെ. രാധാകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ എം. വിജയകുമാര്‍, നീലലോഹിതദാസ് നാടാർ, പി.സി. ചാക്കോ, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്​റ്റർ, വിവിധ കക്ഷിനേതാക്കളായ ലതിക സുഭാഷ്, ജോസഫ് വാഴക്കൻ, ഫ്രാന്‍സിസ് ജോർജ്​, സംസ്ഥാന ട്രഷറർ മാണി സി. കാപ്പൻ, പി.കെ. ആനന്ദക്കുട്ടൻ, വി.എന്‍. വാസവന്‍, സി.കെ. ശശിധരന്‍, കലക്​ടർ സി.എ. ലത, ​ബിഷപ്​​ മാര്‍ മാത്യു മൂലക്കാട്ട്​ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്​ച പുലർച്ചെ 6.56നായിരുന്നു അന്ത്യം.

Tags:    
News Summary - Uzhavoor vijayan remains in hearts -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.