റിട്ട. കോടതി ജീവനക്കാരൻ തറവാട്ട് ക്ഷേത്രനടയിൽ തീക്കൊളുത്തി മരിച്ചു

പരപ്പനങ്ങാടി: റിട്ട. കോടതി ജീവനക്കാരൻ തറവാട്ട് ക്ഷേത്രനടയിൽ തീക്കൊളുത്തി മരിച്ചു. ചിറമംഗലം അയോധ്യ നഗർ സ്വദേശി വള്ളയിൽ ഗംഗാധരനാണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ മൂന്നിനും നാലിനുമിടയിലുള്ള സമയത്ത് തറവാട്ട് വക വള്ളയിൽ മാരിയമ്മൻ ക്ഷേത്രത്തിന് മുന്നിൽ വെച്ച് സ്വയം തീക്കൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ജ്യേഷ്ഠന്റെ വീടിനോട് ചേർന്നുള്ള തറവാട്ട് ക്ഷേത്രത്തിന് ബദലായി ഏതാനും വർഷങ്ങൾക്ക് മുമ്പ് ഗംഗാധരൻ സ്വന്തം വീട്ടിൽ ഒരു ക്ഷേത്രം നിർമിച്ച് ആരാധന നടത്തി വരികയായിരുന്നു. എന്നാൽ, ഇപ്പോൾ ഉത്സവം നടന്നുകൊണ്ടിരിക്കുന്ന തറവാട്ട് ക്ഷേത്രത്തിന് മുന്നിലെത്തിയാണ് ജീവനൊടുക്കിയത്.

ഒരാഴ്ചയായി നടന്നുവരുന്ന ഉത്സവ ചടങ്ങുകൾ നാളെ പൊങ്കാലയോടു കൂടി സമാപിക്കാനിരിക്കെയാണ് സംഭവം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി. സംഭവത്തിൽ പരപ്പനങ്ങാടി പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Tags:    
News Summary - Retired court employee dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.