ഉസ്മാന്​ മർദനമേറ്റ സംഭവം: പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തേക്കും

ആലുവ: എടത്തലയില്‍ ഉസ്മാന് മര്‍ദനമേറ്റ സംഭവത്തില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണസംഘം തിങ്കളാഴ്ച ചോദ്യം ചെയ്‌തേക്കും. ഇതി​​െൻറ ഭാഗമായി എ.ആര്‍ ക്യാമ്പിലേക്ക്​ മാറ്റിയ പൊലീസുകാരോട് തിങ്കളാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാന്‍ ആവശ്യപ്പെട്ടു. 

ഉസ്മാ​​െൻറ മുഖത്ത് ഗുരുതര പരിക്കേറ്റിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്തത് വിവാദമായിരുന്നു. ഇതി​​െൻറ പശ്ചാത്തലത്തിലാണ് ഇവരെ ചോദ്യം ചെയ്യാന്‍ തീരുമാനം. എടത്തല സ്​റ്റേഷനിലെ എ.എസ്.ഐ പുഷ്പരാജ്, സീനിയര്‍ സി.പി.ഒ ജലീല്‍, സി.പി.ഒ അഫ്‌സല്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക.

അതിനിടെ, ഉസ്മാനെ മര്‍ദിച്ച സംഭവം അന്വേഷിക്കുന്ന പൊലീസ് സംഘം കുഞ്ചാട്ടുകരയിലെത്തി പരിശോധന നടത്തി. ദൃക്‌സാക്ഷികളായവരുടെ മൊഴിയും ശേഖരിച്ചു. സംഭവത്തെ സംബന്ധിച്ച് ദൃക്സാക്ഷികളുടെ മൊഴി നിര്‍ണായകമാണ്. 

Tags:    
News Summary - Usman Attack case: Police Questions-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.