ചിത്രപ്രിയ

മലയാറ്റൂരിൽ രണ്ടുദിവസം മുൻപ് കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ; ഒരാൾ കസ്റ്റഡിയിൽ

കാലടി: രണ്ടു ദിവസം മുൻപ് കാണാതായ 19കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തി.  മലയാറ്റൂര്‍ സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തിനു സമീപമാണ് വിദ്യാർഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുണ്ടങ്ങാമറ്റം തുരുത്തിപറമ്പില്‍ വീട്ടില്‍ ഷൈജുവിന്റെ മകള്‍ ചിത്രപ്രിയയാണ്​ (19) മരിച്ചത്. ബംഗളൂരുവിൽ ഏവിയേഷന്‍ കോഴ്‌സ് ഒന്നാംവര്‍ഷ വിദ്യാർഥിനിയാണ്.

കൂരാപ്പിള്ളി കയറ്റത്തിനു സമീപം റോഡിന് സമീപത്തെ വിജനമായ പറമ്പിലാണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരക്ക് മൃതദേഹം കണ്ടെത്തിയത്​. മാതാവ് ജോലിചെയ്യുന്ന കാറ്ററിങ് യൂനിറ്റിലെ സഹപ്രവര്‍ത്തകരുടെ തിരച്ചിലിനിടെയാണ്​ മൃതദേഹം കണ്ടത്. ഞായറാഴ്ച പുലര്‍ച്ചമുതല്‍ ചിത്രപ്രിയയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ്​ കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. മാതാവ്: ഷിനി. സഹോദരന്‍: അഭിജിത്ത്.

Tags:    
News Summary - Missing student found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.