കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച സി.പി.എം പ്രവർത്തകനെ പൊലീസ് പിടികൂടി. കോർപറേഷനിലെ 63 ഡിവിഷനിലെ നമ്പ്യാപുരത്തെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ജിൻസനെയാണ് പൊലീസ് പിടികൂടിയത്. തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി.
തിരുവനന്തപുരം വഞ്ചിയൂരിലും കള്ളവോട്ട് ആരോപണം ഉയർന്നു. സി.പി.എം വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചു. കൊല്ലം കോർപറേഷനിലെ കുരീപ്പുഴയിലും കുളത്തൂപ്പുഴയിലും ഇടുക്കി വട്ടവട പഞ്ചായത്തിലെ കടവരിയിലും കള്ളവോട്ട് ആരോപണം ഉയർന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളില്‍ നടന്ന വോട്ടെടുപ്പില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏഴ് മണിവരെയുള്ള ണക്ക് അനുസരിച്ച് പോളിംഗ് 71 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളം ജില്ലയിലാണ് (74.21 ശതമാനം). കുറവ് പോളിങ് പത്തനതിട്ടയിലാണ് (66.55 ശതമാനം). തിരുവനന്തപുരം (67.1 ശതമാനം), കൊല്ലം (70 ശതമാനം), ആലപ്പുഴ (73.58 ശതമാനം), കോട്ടയം (70.68 ശതമാനം), ഇടുക്കി (71.28ശതമാനം) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.