വി.എ. ഫായിസ (പ്രസി.),
വളാഞ്ചേരി: സ്ത്രീകളെ ശരീരമോ ഉപകരണമോ ആയി കണക്കാക്കുന്നതും വ്യക്തിഹത്യക്ക് ഉപയോഗിക്കുന്നതും അപകടകരമായ പ്രവണതയാണെന്നും അതിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നും വിമന്‍ ജസ്റ്റിസ് ദ്വിദിന സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമാപന സമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ഇ.സി. ആയിഷ അധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്. ഇർഷാദ്, ജബീന ഇർഷാദ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. എഫ്.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി തസ് ലിം മമ്പാട്, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ, അസറ്റ് ചെയർമാൻ കെ.കെ. ബഷീർ, പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് അസ്ലം ചെറുവാടി എന്നിവർ സംസാരിച്ചു.
വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രേമ ജി. പിഷാരടി, ഉഷാ കുമാരി, സംസ്ഥാന സെക്രട്ടറി ആബിദ വൈപ്പിൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജില്ല പ്രസിഡന്റ് റജീന വളാഞ്ചേരി സ്വാഗതവും ജനറൽ സെക്രട്ടറി ഹസീന വഹാബ് നന്ദിയും പറഞ്ഞു.
വി.എ. ഫായിസ വിമൻ ജസ്റ്റിസ് മൂവ്മെന്റ് പ്രസിഡന്റ്
വളാഞ്ചേരി: വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റായി വി.എ. ഫായിസയെ സംസ്ഥാന ജനറൽ കൗൺസിൽ യോഗം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ചന്ദ്രിക കൊയിലാണ്ടി, ഫസ്ന മിയാൻ (ജനറൽ സെക്രട്ടറിമാർ), ഡോ. നസിയ ഹസൻ (ട്രഷറർ), അർച്ചന പ്രജിത്ത്, റുക്സാന ഇർഷാദ്, സഫിയ ഇഖ്ബാൽ (വൈസ് പ്രസിഡന്റുമാർ), കെ.പി. സൽവ, രജിത മഞ്ചേരി, സനീറ ബഷീർ, ജാസ്മിൻ സിയാദ്, മുബീന വാവാട് (സെക്രട്ടറിമാർ). സംസ്ഥാന കമ്മിറ്റി അംഗങ്ങൾ: അസൂറ ടീച്ചർ, ആബിദ വൈപ്പിൻ, സരസ്വതി വലപ്പാട്, ബിന്ദു പരമേശ്വരൻ, സനീറ ബഷീർ, സുബൈദ കക്കോടി, സുഫീറ എരമംഗലം, ഉഷാകുമാരി, സുലൈഖ അബ്ദുൽ അസീസ്, നസീറ ബാനു, ഷാജിദ കണ്ണൂർ, ഷർബീന ഫൈസൽ, ലില്ലി ജെയിംസ്, ഫൗസിയ ആരിഫ്, ശ്രീകല ഗോപി, റജീന വളാഞ്ചേരി, കെ.എസ്. ഉമൈറ, താജുന്നീസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.