കൊച്ചി :ആഗോള നഗരമായി വളരുന്ന കൊച്ചിയില്‍ നഗരാസൂത്രണം അത്യാവശ്യമായി നടപ്പാക്കേണ്ടതുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) സംഘടിപ്പിക്കുന്ന ബോധി 2022 ദേശീയ അര്‍ബന്‍ കോണ്‍ക്ലേവിന്റെ ലോഗോ ഓണ്‍ലൈന്‍ ആയി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിവേഗം നഗരവത്കരണം നടക്കുന്ന കേരളത്തില്‍ നഗരാസൂത്രണത്തിലെ ആധുനിക സങ്കേതങ്ങള്‍ മനസിലാക്കി മുന്നോട്ടു പോകേണ്ട സമയമായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ മുന്നിലെത്തിയ കേരളം നഗരാസൂത്രണത്തില്‍ പിന്നില്‍ പോകുന്ന സാഹചര്യമാണുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനുകരണീയ മാതൃകകള്‍ സ്വീകരിച്ചു. നഗരാസൂത്രണം നടപ്പാക്കണം. ടൂറിസം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇതിന്റെ ഭാഗമായി മാറമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ടി. ജെ വിനോദ് എം. എല്‍. എ അധ്യക്ഷത വഹിച്ചു. കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ കോണ്‍ക്ലേവിന്റെ വിഷയാവതരണം നടത്തി. ജി. സി. ഡി. എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള ലോഗോ പ്രദര്‍ശിപ്പിച്ചു. ജി. സി. ഡി. എ സെക്രട്ടറി അബ്ദുല്‍ മാലിക്, ചീഫ് ടൗണ്‍ പ്ലാനര്‍ എം. എം ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.
ഒക്ടോബര്‍ 9, 10 തീയതികളില്‍ ബോള്‍ഗാട്ടി പാലസിലാണ് ദേശീയ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. വികസന അതോറിറ്റികളുടെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെയും ദേശീയ അസോസിയേഷനുമായും സംസ്ഥാന പ്ലാനിംഗ് ബോര്‍ഡുമായും സഹകരിച്ചാണ് കോണ്‍ക്ലേവ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.