Posted On
date_range Updated On
date_range ഊരാളുങ്കൽ സൊസൈറ്റിയുടെ ആസ്ഥാനമന്ദിരം ഇനി ഓർമ
കോഴിക്കോട്: വടകരയിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആസ്ഥാനമന്ദിരം ദേശീയപാത വികസനത്തിനായി പൊളിച്ചുനീക്കുന്നു. ജോലി വ്യാഴാഴ്ച തുടങ്ങും.
പഴയ ഓഫിസിനുമുന്നിൽ സൊസൈറ്റിയുടെ ആദ്യകാലപ്രവർത്തകരും നിലവിലെ ഭാരവാഹികളും ജീവനക്കാരും അണിനിരന്ന് ഫോട്ടോയെടുത്തു.
ദേശീയപാത വീതികൂട്ടുമ്പോൾ കെട്ടിടം സ്വന്തം ചെലവിൽ പൊളിച്ചുനീക്കുമെന്ന് സൊസൈറ്റി പ്രഖ്യാപിച്ചിരുന്നു. പഴയ കെട്ടിടത്തിന് പിറകിൽ ബഹുനില ഓഫിസ് നിർമിക്കുകയും ചെയ്തു.
നിരവധി പ്രമുഖർ സന്ദർശിച്ച ചരിത്രമുറങ്ങുന്ന കെട്ടിടമാണ് പൊളിച്ചു നീക്കുന്നതെന്ന് ഊരാളുങ്കൽ സൊസൈറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.