ലക്നോ: കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ ബി.ജെ.പി എം.എൽ.എ രാജിവെച്ചു. മുസാഫർനഗറിലെ മീരാപൂരിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ അവ്താർ സിങ് ഭദാനയാണ് പാർട്ടിയിൽ നിന്ന് രാജി വെച്ചത്. ബി.ജെ.പിയുടെ നയങ്ങളിൽ പ്രതിഷേധിച്ച് അസംബ്ലി സീറ്റടക്കമുള്ള എല്ലാ പദവികളിൽ നിന്നും രാജിവെക്കുന്നുവെന്ന് ഭദാന പ്രഖ്യാപിച്ചു.
രാജിക്കത്ത് ബി.ജെ.പി നേതൃത്വം സ്വീകരിക്കുന്നില്ലെന്ന് അവ്താർ സിങ് നേരത്തെ പറഞ്ഞിരുന്നു. മീററ്റ്, ഫരീദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള മുൻ എം.പിയായ അവ്താർ സിംഗ് ഭദാന കേന്ദ്രത്തോട് ഈ അടുത്തായി അകൽച്ച സൂക്ഷിച്ചിരുന്നു. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരെ സന്ദർശിക്കകുയും ചെയ്തിരുന്നു അദ്ദേഹം.
പ്രതിഷേധിക്കുന്ന കർഷകരെ അഭിസംബോധന ചെയ്തുകൊണ്ട് അവ്താർ സിങ് എല്ലായ്പ്പോഴും കർഷകർക്കൊപ്പം നിൽക്കുന്നുവെന്നും അത് തുടരുമെന്നും പറഞ്ഞു. അതേസമയം, അവ്താർ സിങ് ഭദാനയുടെ രാജി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.