തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളിൽ വോട്ട് രേഖപ്പെടുത്താൻ ഒട്ടേറെ പ്രമുഖർ. ഗവർണർ രാജേന്ദ്ര ആർലേക്കർ തിരുവനന്തപുരം ജവഹർനഗർ സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയും മുൻ മന്ത്രി എം.എം ഹസനും ജഗതി യു.പി.എസിൽ സമ്മതിദാനാവകാശം വിനിയോഗിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി ഫോർട്ട് ഹൈസ്കൂളിലും മന്ത്രി ജി.ആർ അനിൽ നീറമൺകര എൻ.എസ്.എസ് കോളജിലും വോട്ട് രേഖപ്പെടുത്തും.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ കോട്ടൺഹിൽ സ്കൂളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലും വോട്ട് രേഖപ്പെടുത്തും. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ പട്ടം ഗവ. ഗേൾസ് ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കൈതവന മാതാനികേതന് ഓഡിറ്റോറിയത്തിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറവൂർ കേസരി കോളജിലും രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ണാറശാല യു.പി സ്കൂളിലും വി.എം സുധീരന് കുന്നുകുഴി യു.പി.എസിലും ശശി തരൂര്‍ എം.പി കോട്ടൺഹില്‍ സ്കൂളിലും വോട്ട് രേഖപ്പെടുത്തും.
സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി തിരുവനന്തപുരം സംസ്കൃത കോളജിലും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ജവഹർ നഗർ എൽ.പി.എസിലും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വട്ടിയൂർക്കാവ് സെൻറ് ജോൺസ് യു.പി എസിലും വോട്ട് രേഖപ്പെടുത്തും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ജവഹർ നഗർ എൽ.പി സ്കൂളിലും കുമ്മനം രാജശേഖരൻ ഫോർട്ട് ഹൈസ്കൂളിലും മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉള്ളൂർ വാർഡ് കൊട്ടാരം ബൂത്തിലും ഒ. രാജഗോപാൽ ജവഹർ നഗർ സ്കൂളിലും ബി.ജെ.പി സ്ഥാനാർഥി കൂടിയായ റിട്ട. ഡി.ജി.പി ആർ. ശ്രീലേഖ കോട്ടൺ ഹിൽ സ്കൂളിലും വോട്ട് രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.