കൊച്ചി: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടും വൈസ് ചാൻസലർ നടപ്പാക്കുന്നില്ലെന്ന സിൻഡിക്കേറ്റ് അംഗങ്ങൾ നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കി.
സസ്പെൻഷനുമായി ബന്ധപ്പെട്ട കാര്യം അജണ്ടയിൽ ഉൾപ്പെടുത്തി സിൻഡിക്കേറ്റ് യോഗം ചേർന്ന് തീരുമാനമെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കപ്പെട്ട സാഹചര്യം വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുൺ ഹരജി തീർപ്പാക്കിയത്. സിൻഡിക്കേറ്റ് തീരുമാനം വി.സി ചാൻസലറുടെ തീരുമാനത്തിന് വിട്ടതിനെയാണ് ചോദ്യംചെയ്യുന്നത്. ഈ വിഷയം ഹൈകോടതിയുടെ പരിഗണന പരിധിയിലല്ലാത്തതിനാൽ ഉചിതമായ മറ്റു ഉപാധികളെ സമീപിക്കാനും കോടതി നിർദേശിച്ചു.ജൂൺ 25ന് സെനറ്റ് ഹാളിൽ പത്മനാഭസേവ ഭാരതി ഗവർണറെ പങ്കെടുപ്പിച്ച് നടത്തിയ സെമിനാറിനോടനുബന്ധിച്ച് ഭാരതാംബ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടർന്നാണ് വി.സി രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്.
കോടതി നിർദേശപ്രകാരം നവംബർ ഒന്നിന് വി.സി യോഗം വിളിക്കുകയും സിൻഡിക്കേറ്റ് സസ്പെൻഷൻ പിൻവലിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.