Posted On
date_range Updated On
date_range യോഗ്യതയില്ലാതെ അഭിഭാഷക ജോലി; സെസി സേവ്യർ മുൻകൂർജാമ്യ ഹരജി നൽകി
കൊച്ചി: യോഗ്യതയില്ലാതെ അഭിഭാഷകയായി ജോലി ചെയ്ത കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശിനി സെസി സേവ്യർ (27) ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എൽഎൽ.ബി പാസാകാത്ത ഇവർ മറ്റൊരാളുടെ റോൾ നമ്പർ നൽകി 2019ൽ ആലപ്പുഴ ബാർ അസോസിയേഷനിൽനിന്ന് അംഗത്വമെടുത്തിരുന്നു.
അഭിഭാഷകയായി ജോലി ചെയ്തിരുന്ന ഇവർ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നിർവാഹക സമിതിയംഗവും പിന്നീട് ലൈബ്രേറിയനുമായി. സെസിയുടെ തട്ടിപ്പ് കണ്ടെത്തിയ ബാർ അസോസിയേഷൻ ഇവരെ പുറത്താക്കി പൊലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോയി.
പിന്നീട് ആലപ്പുഴ സി.ജെ.എം കോടതിയിൽ കീഴടങ്ങാൻ ഇവരെത്തിയെങ്കിലും ജാമ്യമില്ല വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് കണ്ടെത്തി മുങ്ങി. തുടർന്നാണ് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.