ഉണ്ണിത്താൻ വധശ്രമം: കേസ്​ 28 ലേക്ക്​ മാറ്റി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ വധശ്രമക്കേസ് പരിഗണിക്കുന്നത് ​തിരുവനന്തപുരം പ്രത്യേക സി.ബ ി.ഐ കോടതി 28 ലേക്ക് മാറ്റി. 2011 ഏപ്രിൽ 16നാണ് ശാസ്താംകോട്ട ജങ്​ഷനിൽ ബസിറങ്ങി നടക്കവെ ഉണ്ണിത്താനെ ഹാപ്പി രാജേഷ്, മഹേഷ ്, ആനന്ദ്, ഷഫീഖ് എന്നിവർ ആക്രമിച്ചത്.

പുഞ്ചിരി മഹേഷ്, വി.ആർ. ആനന്ദ്, എസ്. ഷഫീഖ്, ഡിവൈ.എസ്.പി എം. സന്തോഷ് നായർ, എൻ. അബ്​ദുൽ റഷീദ്, ആർ. സന്തോഷ് കുമാർ എന്നിവരാണ് പ്രതികൾ. റഷീദി​​െൻറ സുഹൃത്തായിരുന്ന കണ്ടയ്നർ സന്തോഷ് മുഖേന ഉണ്ണിത്താനെ വകവരുത്താൻ ഹാപ്പി രാജേഷിനെയും സംഘത്തെയും ഏൽപിച്ചു എന്നാണ് സി.ബി.ഐ കേസ്.

Tags:    
News Summary - Unnithan Murder attempt Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.