Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം: പ്രതി അറസ്റ്റിൽ
കായംകുളം: 13 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. പത്തിയൂർ തോട്ടത്തുമുറി ഇളയിടത്തുവീട്ടിൽ പ്രകാശിനെയാണ് (48) കരീലക്കുളങ്ങര ജനമൈത്രി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവം ജനുവരിയോടെയാണ് പുറത്തറിയുന്നത്.
ഇൻസ്പെക്ടർ എസ്.എൽ. അനിൽകുമാറിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിനോജ് ആൻറണി, പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, മണിക്കുട്ടൻ, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ചേർത്തലക്കടുത്ത് വീട് നിർമാണ തൊഴിലാളിയായി ഒളിവിൽ കഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.