തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാന്‍ സർക് കാർ, എയ്ഡഡ്, അണ്‍എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പൽമാരുടെയും ചീഫ് സൂപ്രണ്ടുമാരുടെയു ം യോഗത്തിൽ തീരുമാനം. യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയുടെ വീട്ടിൽനിന്ന് ഉപയോഗി ക്കാത്ത ഒമ്പത് ഉത്തരക്കടലാസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ സർവകലാശാല സിൻഡിക്കേ റ്റ് പരീക്ഷ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചതിെൻറ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ പരീക്ഷ നടത്തിപ്പ് കാര്യക്ഷമവും പരാതിക്ക് ഇടവരാത്ത രീതിയില്‍ കര്‍ക്കശവും കുറ്റമറ്റതുമാക്കാനുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ചു.
ഓരോ പരീക്ഷ കേന്ദ്രത്തിലും സര്‍വകലാശാല നല്കുന്ന ഉത്തരക്കടലാസിെൻറ നാള്‍വഴി റെക്കോഡ് കൃത്യതയോടെ സൂക്ഷിക്കാൻ നിർദേശം നല്കി. സര്‍വകലാശാല നല്കുന്ന ഉത്തരക്കടലാസിെൻറയും ഉപയോഗിച്ച ഉത്തരക്കടലാസിെൻറയും രേഖകള്‍, ബാക്കിവരുന്ന ഉത്തരക്കടലാസുകള്‍ എന്നിവയുടെ കണക്ക് കോളജില്‍ സൂക്ഷിക്കുകയും അത് സര്‍വകലാശാലയെ അറിയിക്കുകയും ചെയ്യേണ്ടത് കോളജ് പ്രിന്‍സിപ്പൽമാരുടെ ഉത്തരവാദിത്തമാണ്.
പരീക്ഷയുമായി ബന്ധപ്പെട്ട പേപ്പറുകളും രേഖകളും സി.സി.ടി.വി സംവിധാനമുള്ള സ്ട്രോങ് റൂമില്‍ സൂക്ഷിക്കണം. ഇക്കാര്യത്തിൽ സമയബന്ധിതമായി പരിശോധന നടത്താൻ സുസജ്ജമായ സംഘങ്ങളെ സര്‍വകലാശാല സജ്ജീകരിച്ചു. ഈ സംഘം ഓരോ പരീക്ഷ കേന്ദ്രത്തിലും പരിശോധന നടത്തും.
യോഗത്തില്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജാന്, അഡ്വ. എ. അജികുമാര്‍, ഡോ. കെ.ബി. മനോജ്, പ്രഫ. കെ. ലളിത, രഞ്ജു സുരേഷ്, രജിസ്ട്രാര്‍ ഡോ. സി.ആര്. പ്രസാദ്, പരീക്ഷ കണ്ട്രോളര് ഡോ. മിനി ഡിജോ കാപ്പന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.