കത്തിവാങ്ങിയത്​ ഒാൺലൈനിൽ, ആക്രമിക്കാൻ മുൻകൂട്ടി തീരുമാനിച്ചിരു​െന്നന്നും മൊഴി

തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജ്​ വിദ്യാർഥിയെ കുത്താനുപയോഗിച്ച കത്തി പ്രതികളുമായുള്ള തെളിവെടുപ്പിൽ ക ണ്ടെത്തി. അഖിലിനെ ആക്രമിക്കാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നതായും അതിനായി കത്തി വാങ്ങി സൂക്ഷിച്ചിരുന്നതായും മ ുഖ്യപ്രതികൾ മൊഴി നൽകി. കത്തി ഒാൺലൈനിലൂടെ വാങ്ങിയതാണെന്നും പൊലീസിനോട്​ സമ്മതിച്ചു. കേസിലെ മുഖ്യപ്രതികളായ എ സ്​.എഫ്​.​െഎ യൂനിറ്റ്​ മുൻ പ്രസിഡൻറ്​ ശിവരഞ്​ജിത്ത്​, മുൻ സെക്രട്ടറി നസീം എന്നിവരെ യൂനിവേഴ്​സിറ്റി കോളജിലെത ്തിച്ച്​ നടത്തിയ തെളിവെടുപ്പിലാണ്​ കത്തി കണ്ടെത്തിയത്​.

ബുധനാഴ്​ച പൊലീസ്​ കസ്​റ്റഡിയിൽവിട്ട ശിവരഞ്ജിത്തിനെയും നസീമിനെയും വെള്ളിയാഴ്​ച രാവിലെയോടെയാണ്​ വിലങ്ങണിയിച്ച്​ കോളജിൽ കൊണ്ടുവന്നത്​. ആദ്യം അഖിൽ കുത്തേറ്റുവീണ യൂനിയൻഓഫിസ് പരിസരത്തും പിന്നീട് കത്തി ഒളിപ്പിച്ച പ്രധാനകവാടത്തിന്​ സമീപവും പ്രതികളെയെത്തിച്ചു. പാർക്കിങ് ഗ്രൗണ്ടിനോടുചേർന്നുള്ള ചവർകൂനക്ക്​ സമീപം കുഴിച്ചിട്ട നിലയിലായിരുന്ന കത്തി ശിവരഞ്ജിത്ത് പൊലീസിന്​ എടുത്തുനൽകുകയായിരുന്നു. ആക്രമണത്തിന്​ ഉപയോഗിച്ച ഇരുമ്പ് പൈപ്പും വടിയും ​ കണ്ടെടുത്തു.

കുത്തിപ്പരിക്കേൽപിക്കാനുദ്ദേശിച്ചാണ് കത്തി വാങ്ങിയതെന്ന്​ പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഇതോടെ ആസൂത്രിത വധശ്രമമെന്ന നിലയിൽ ചുമത്തിയ കേസിന്​ ശക്തമായ തെളിവായെന്നാണ്​ പൊലീസ്​ വിലയിരുത്തൽ. ആവശ്യമനുസരിച്ച് നിവര്‍ത്താനും മടക്കാനും കഴിയുന്ന കത്തിയാണ്​ വധശ്രമത്തിന്​ ഉപയോഗിച്ചത്​. കോളജിലെ​ എസ്​.എഫ്​.​െഎ നേതൃത്വത്തെ ധിക്കരിച്ചതാണ്​ ​പ്രശ്​നങ്ങളിലേക്ക്​ നയിച്ചതെന്നും പ്രതികൾ​ മൊഴി നൽകി. നേതൃത്വത്തെ ധിക്കരിച്ചവരെ അടിച്ചൊതുക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെത്തുടർന്നാണ്​ കോളജിൽ സംഘർഷമുണ്ടായത്​. സംഘര്‍ഷത്തിനിടെ അഖിലിനെ കുത്തുകയായിരുന്നു. അതോടെ കാമ്പസിനകത്ത് വലിയ ബഹളമായി. നസീമി‍​െൻറ ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് എത്തിയെന്ന വിവരം ലഭിച്ചു. ഇൗസമയം കത്തി ചവറുകൂനക്കകത്ത് ഒളിപ്പിക്കുകയായിരു​െന്നന്നും പ്രതികൾ പൊലീസിനോട്​ പറഞ്ഞു.

ഏറെനേരം ചോദ്യംചെയ്​ത ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികൾ വെളിപ്പെടുത്തിയതെന്ന്​ പൊലീസ്​ അറിയിച്ചു. തെളിവെടുപ്പ്​ പൂർത്തിയാക്കി ഉച്ചക്ക്​ ഒന്നോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു. 17 ​പ്രതികളുള്ള കേസിൽ ശിവരഞ്​ജിത്തും നസീമും ഉൾപ്പെടെ ആറ്​ പ്രതികളെയാണ്​ അറസ്​റ്റ്​ ചെയ്​തിട്ടുള്ളത്​.



Tags:    
News Summary - university collage attack; Accused bought knife from online- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.