പ്രവാസികളെ നാട്ടിലെത്തിക്കൽ: മുഖ്യമന്ത്രിയുടെ വാദം തെറ്റിദ്ധാരണ മൂലം -വി. മുരളീധരൻ

ന്യൂഡൽഹി: വ​ന്ദേ ഭാരതത്തി​​െൻറ ഭാഗമായി പ്രവാസികളെ കേരളത്തിലേക്ക്​ കൊണ്ടു വരുന്നതിന്​ വിമാനങ്ങൾക്ക്​ അനുമതി നിഷേധിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയു​െട പ്രതികരണത്തിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളം കേന്ദ്രത്തിന്​ മുമ്പിൽ നിബന്ധനകൾ വെച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയു​െട വാദം തെറ്റിദ്ധാരണ മൂല​മാണെന്ന്​ അദ്ദേഹം പറഞ്ഞു. 

പ്രതിദിനം 24 വിമാനങ്ങൾ ഗൾഫിൽ നിന്ന്​ ​േകരളത്തിലേക്ക്​ വരുമെന്നാണ്​ കേന്ദ്രം കേരളത്തെ അറിയിച്ചത്​. എന്നാൽ ഒരു ദിവസം ആകെ12 എന്ന കണക്കിൽ മാസത്തിൽ 360 അന്താരാഷ്​ട്ര വിമാനങ്ങൾക്ക്​ അനുമതി നൽകാമെന്നാണ്​ കേരളം നൽകിയ മറുപടി. കത്തിൽ പറയാത്ത കാര്യങ്ങളാണ്​ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറയുന്ന​െതന്നും മുരളീധരൻ ആരോപിച്ചു.

36 എണ്ണമേ ചാർട്ട്​ ചെയ്​തിട്ടുള്ളൂ എന്നോ ബാക്കിയുള്ളത്​ ചാർട്ട്​ ചെയ്​താൽ അനുമതി കൊടുക്കാം എന്നൊന്നും കേന്ദ്രത്തിന്​ കേരളം നൽകിയ കത്തിൽ പറയുന്നില്ല. ഒരു പക്ഷെ അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാവാമെന്നും വി. മുരളീധരൻ പറഞ്ഞു.

ചാർ​ട്ടേഡ്​ വിമാനങ്ങളുടെ കാര്യത്തിൽ എതിർപ്പില്ലെന്നും തൊഴിലുടമകൾക്ക്​ ചാർ​ട്ടേഡ്​ വിമാനങ്ങൾ കൊണ്ടുവരാനുളള അനുവാദമുണ്ടെന്നുമാണ് മുഖ്യമന്ത്രി ബുധനാഴ്​ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്​.. കേന്ദ്രത്തിന്​ അയച്ച കത്തിൽ ഇക്കാര്യവുമില്ല. കത്തിൽ സൂചിപ്പിക്കാത്ത കാ​ര്യങ്ങൾ ഒരുപ​​ക്ഷെ മുഖ്യമന്ത്രിക്ക്​ ഇതേക്കുറിച്ച്​ വിവരം കൊടുക്കുന്നവർ അദ്ദേഹത്തെ ബോധ്യ​പ്പെട​ുത്താത്തതാവാം. കാര്യങ്ങൾ പൂർണമായി മനസ്സിലാക്കാ​െതയാണ്​ മുഖ്യമന്ത്രിയുടെ പ്രതികരണം​. 

വിമാനങ്ങളുടെ എണ്ണത്തിൽ നിബന്ധനകൾ വെക്കുന്നതിന്​ പകരം കേരളത്തിലേക്ക്​ എത്ര വിമാനങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ​ശ്രമിക്കുന്നുവോ അതിനെല്ലാം അനുവാദം നൽകുമെന്ന തീരുമാനം കൈക്കൊണ്ടാൽ മതി. നിരന്തരമായി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്ന ആരോ ഉണ്ടെന്നാണ്​ കരുതുന്നത്​. അതിനാൽ അദ്ദേഹം കാര്യങ്ങൾ വിശദമായി മനസ്സിലാക്കി സംസാരിക്കണമെന്നും മുരളീധരൻ ആവശ്യ​പ്പെട്ടു.  

Tags:    
News Summary - union minister v muraleedharan aganst Kerala CM's argument -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.