Posted On
date_range Updated On
date_range കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടിൽ
കോഴിക്കോട്: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിലെത്തി. വയനാട് സന്ദർശനത്തിനായാണ് കേരളത്തിലെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ സ്മൃതി ഇറാനി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സ്വീകരിച്ചു. വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയിൽ ഔദ്യോഗിക സന്ദർശനത്തിനായാണ് സ്മൃതി ഇറാനിയെത്തുന്നത്. വയനാട് ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട
യോഗങ്ങളിലും മറ്റ് ജനസമ്പർക്ക പരിപാടികളിലും കേന്ദ്രമന്ത്രി പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ സ്മൃതി ഇറാനിയുടെ സന്ദർശനം ദേശീയ തലത്തിലും ശ്രദ്ധേയമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.