കേന്ദ്ര ബജറ്റ്: എസ്.സി -എസ്.ടി ഫണ്ട് 50 ശതമാനം സ്ത്രീകൾക്ക് ലഭിക്കുന്ന പദ്ധതി ആവിഷ്കരിക്കണമെന്ന് റൈറ്റ്സ്

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പട്ടികജാതി-വർഗ വിഭാഗത്തിന് നീക്കിവെച്ച് തുകയിൽ  50ശതമാനം ഈ വിഭാഗത്തിലെ സ്ത്രീകൾക്ക് ലഭ്യമാകുന്ന രീതിയിൽ പ്രതേക ഘടക പദ്ധതി ആവിഷ്കരിക്കണമെന്ന് റൈറ്റ്സ്, നാഷണൽ ക്യാപെയിൻ ഫോർ ദളിത് ഹ്യൂമൻ റൈറ്സ് എന്നീ സംഘടകളുടെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം പദ്ധതികൾ പൂർണാർഥത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനങ്ങളും ആവിഷ്കരിക്കണമെന്നും റൈറ്റ്സ് ഡയറക്ടർ ഡി.ഒ രാധാലക്ഷ്മി പറഞ്ഞു.

പട്ടികജാതി-വർഗ ബജറ്റ് സ്കീമുകളിൽ 50 ശതമാനവും (46 എണ്ണം) വ്യക്തിഗത ഗുണഭോക്താക്കളുടെ എണ്ണം നിശ്ചയിച്ചിട്ടില്ലാത്ത പൊതു സ്കീമുകൾ ആണ്. അതിനാൽ ഈ സമുദായങ്ങളിലെ വ്യക്തികൾക്ക് ഒരു നേട്ടവും ഉണ്ടാകുന്നില്ല. ധന മന്ത്രാലയവും , നീതി ആയോഗും ഇതര മന്ത്രാലയങ്ങളോട് അടിയന്തിരമായി വ്യക്തിഗത ഗുണഭോക്താക്കളുടെ എണ്ണം ഓരോ സ്കീമിലും നിശ്ചയിക്കാൻ ഉടൻ ആവശ്യപ്പെടണം.

പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ള ബജറ്റിൽ അനുവദിച്ചിട്ടുള്ളതിൽ വിവിധ മന്ത്രാലയങ്ങൾക്ക് കീഴെ വരുന്ന 50,000 കോടിയുടെ വ്യത്യസ്ത സ്കീമുകൾ കാലഹരണപെട്ടതാണ്. ഈ സമൂഹങ്ങൾക്ക് പ്രതേകിച്ചു ഒരു ഉപകാരവും ഇല്ലാത്തതുമാണ്. അതിനാൽ ഈ ഫണ്ട്, വകമാറ്റൽ ആയി കണക്കാക്കി തുക ആദിവാസി മന്ത്രാലയത്തിനും, സാമൂഹ്യ നീതി- ക്ഷേമ മന്ത്രാലയത്തിന് കേഴിലുള്ള വിവിധ സ്കീമുകൾക്ക് നൽകണം.

2018ൽ നീതി ആയോഗ് പുറത്തിറക്കിയ വ്യവസ്ഥകൾ പ്രകാരം എല്ലാ മന്ത്രാലയങ്ങളും പട്ടികജാതി-വർഗ സമുദായങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായ തുകക്കുള്ള ബജറ്റ് നിർദേശങ്ങൾ സമർപ്പിക്കണം. പട്ടികജാതി - വർഗക്കാർക്ക് നേരിട്ട് ഫലം ലഭിക്കുന്ന സ്‌കീമുകളായ, പി.എം.എസ്, ഹോസ്റ്റലുകൾ, നൈപുണ്യ വികസനം തുടങ്ങിയവക്കുള്ള ബജറ്റ് അലോക്കേഷൻ കൂട്ടുകയും എത്രയും വേഗത്തിലും സമയ ബന്ധിതമായും ഇവ വിതരണം ചെയ്യാനും ഉള്ള സംവിധാനങ്ങൾ ഉണ്ടാകണം

തോട്ടിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ പുനധിവാസത്തിനു നിലവിൽ ഉണ്ടായിരുന്ന സ്‌കീം പുനസ്ഥാപിക്കണം. പുതിയതായി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്‌കീമിൽ സ്ത്രീകളുടെ മതിയായ പ്രാധിനിത്യം ഉറപ്പാക്കണം. എസ്.സി.പി- ടി.എസ്.പി ഫണ്ടുകൾ ചിലവാക്കുന്നതിൽ സർക്കാർ സംവിധാനഗേൽ പലപ്പോഴും പരാജയപ്പെടുന്നത് അതിനൊരു നിയമ ചട്ടക്കൂട് ഇല്ലാത്തതു കൊണ്ടാണ് , ആയതിനാൽ എസ്.സി.പി- ടി.എസ്.പി ഒരു നിയമമാക്കുക

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപെട്ടു ജില്ലാതലത്തിൽ നിർണയിക്കപ്പെടുന്ന കാലാവസ്ഥ പരാധീനതകൾ അഭിമുകീകരിക്കുന്നതിൽ നീതിസമത്വത്തിൽ അധിഷ്ഠിതമായ സമീപനം കൊണ്ടുവരികയും കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം അനുപാതരഹിതമായി അനുഭവിക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണെന്നും ആവശ്യപ്പെട്ടു.

റൈറ്റസ് ഭാരവാഹികളായി വർഷ, അനസൂയ, അജയകുമാർ തുടങ്ങിയവരും വാർത്താസമ്മളേനത്തിൽ പങ്കെടുത്തു. ദളിതരുടെയും ആദിവാസികളുടെയും സാമ്പത്തിക സാമൂഹിക അവകാശങ്ങൾക്കായി ദീർഘ കാലമായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സിവിൽ സൊസൈറ്റി സംഘടനകളാണിവർ. 

Tags:    
News Summary - Union Budget: SC-ST fund 50 percent women's scheme to be revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.