Posted On
date_range Updated On
date_range ആംബുലൻസ് സർവിസുകൾക്ക് ഏകീകൃത വാടകനിരക്ക് വരും
തിരുവനന്തപുരം: ആംബുലൻസ് സർവിസുകൾക്ക് ഏകീകൃത വാടകനിരക്ക് കൊണ്ടുവരുമെന്ന് മന്ത്രി ആന്റണി രാജു സജി ചെറിയാന്റെ സബ്മിഷന് മറുപടി നൽകി. ഇതിനായി ലഭിച്ച റിപ്പോർട്ട് പരിശോധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും പൊതുമാർഗരേഖ ഉണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡ്രൈവർമാർക്ക് പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, വർഷത്തിലൊരിക്കൽ പരിശീലനം, ജാക്കറ്റ് യൂനിഫോമും ബാഡ്ജും ധരിക്കാൻ അനുവദിക്കൽ എന്നിവ നടപ്പാക്കും. ഗോശ്രീ പാലങ്ങളും അനുബന്ധ പാലങ്ങളും മരാമത്ത് വകുപ്പ് ഏറ്റെടുക്കില്ലെന്ന് കെ.എൻ. ഉണ്ണികൃഷ്ണന്റെ സബ്മിഷന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.