ഏക സിവിൽ കോഡ്: സി.പി.എം കോണ്‍ഗ്രസിനൊപ്പം നിൽക്കണം -കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കോണ്‍ഗ്രസ് തന്നെയാണ് ഏക സിവില്‍ കോഡിനെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കേണ്ടതെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മടക്കം മതേതര പാര്‍ട്ടികളെല്ലാം ഡല്‍ഹിയില്‍ നടക്കുന്ന പോരാട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം. കോൺഗ്രസും ലീഗും തമ്മിലെ ചരിത്രപരമായ ബന്ധം ആരു വിചാരിച്ചാലും മുറിച്ചുമാറ്റാനാവില്ല.

കേരളത്തില്‍ പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടാവാമെങ്കിലും ഡല്‍ഹിയില്‍ എല്ലാവരും ഒന്നിച്ചാണ് എന്നതാണ് പ്രധാനം. ഏക സിവിൽ കോഡിന് പാർലമെന്റിൽ ബില്ലുകൊണ്ടുവന്നാല്‍ എല്ലാവരും ഒന്നിച്ചു തോൽപിക്കണം. എന്നാൽ, ഐക്യത്തെ തകര്‍ക്കുന്ന ചര്‍ച്ചയാണ് കേരളത്തില്‍ നടക്കുന്നത്.

സെമിനാറുകളില്‍ ആര് പങ്കെടുക്കും എന്നതൊക്കെയാണ് നോക്കുന്നത്. സെമിനാറുകളുടെ സ്വഭാവം നോക്കി അതത് സംഘടനകൾ ചര്‍ച്ചചെയ്ത് പ​ങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ട കാര്യമേയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    
News Summary - Uniform Civil Code: CPM must stand with Congress - Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.