വസ്​ത്രം മാറുന്ന വിഡിയോ വനിത ജീവനക്കാരടങ്ങുന്ന വാട്​സ്​ആപ്പ്​ ഗ്രൂപ്പിലിട്ടു; കെ.എസ്​.ആർ.ടി.സി ഡ്രൈവർക്ക്​ സസ്​പെൻഷൻ

തിരുവനന്തപുരം: വനിത ജീവനക്കാർ ഉൾപെടുന്ന വാട്​സ്​ആപ്പ്​ ഗ്രൂപ്പിൽ വസ്​ത്രംമാറുന്ന ദൃശ്യങ്ങൾ പങ്കുവെച്ച കെ.എസ്​.ആർ.ടി.സി ഡ്രൈവർക്ക്​ സസ്​പെൻഷൻ. കെ.എസ്​.ആർ.ടി.സി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം. സാബുവിനെയാണ്​ അന്വേഷണ വിധേയമായി സസ്​പെൻഡ്​ ചെയ്​തത്​. ഇയാൾ വർക്കിങ്​ അറേഞ്ച്​മെന്‍റ്​ വ്യവസ്​ഥയിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലാണ്​ ജോലി ചെയ്​ത്​വരുന്നത്​.

സാബു വീട്ടില്‍വെച്ച് അടിവസ്ത്രം ധരിക്കുന്ന വിഡിയോ 35 വനിതാ ജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്സാപ് ഗ്രൂപ്പില്‍ പങ്കുവെച്ചതായായിരുന്നു പരാതി. നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ ബി. ഗിരീഷ് സമര്‍പ്പിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്​ഥാനത്തിലാണ്​ സാബുവിനെതിരെ നടപടിയെടുത്തത്​.

ജീവനക്കാരുടെ മക്കള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുപയോഗിക്കുന്ന ഫോണില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചത് കുടുംബങ്ങളില്‍ അവമതിപ്പുണ്ടാകുന്നതിനിടയാക്കിയെന്നാണ്​ റിപ്പോർട്ട്​. സാബുവിന്‍റെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതര സ്വഭാവദൂഷ്യവുമാണെന്ന് ഗവ. അഡീഷനല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിയുടെ ഉത്തരവില്‍ പറയുന്നു.

Tags:    
News Summary - underwear changing video shared on Whatsapp group including women KSRTC driver suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.